Cricket Top News

ശ്രീലങ്ക ഓസ്‌ട്രേലിയ ടി20: ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു 

October 27, 2019

author:

ശ്രീലങ്ക ഓസ്‌ട്രേലിയ ടി20: ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു 

പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ടി20 പരമ്പര തൂത്തുവാരിയ ശ്രീലങ്ക ഇന്ന് ഓസ്‌ട്രേലിയയെ നേരിടും.ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ ആദ്യ ടി20 മത്സരം ഇന്ന് 9 മണിക്ക് ആരംഭിക്കും.ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഓവലിൽ  ആണ് ആദ്യ മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയൻ ടീമിൽ സാംപ, സ്റ്റാർക്ക്, കമ്മിൻസ് എന്നിവർ കളിക്കുന്നുണ്ട്.

പന്ത് ചുരണ്ടാൽ വിവാദത്തിൽ വിലക്ക് ലഭിച്ച വാർണറും, സ്‌മിത്തും ഇന്ന്  ആദ്യ ടി20 മത്സരത്തിനിറങ്ങും. ഏകദിനത്തിലും, ടെസ്റ്റിലും നേരത്തെ മത്സരിച്ചെങ്കിലും ഇരുവരുടെയും വിലക്കിന് ശേഷമുള്ള ആദ്യ ടി20 മത്സരമാണ് ഇന്ന് നടക്കുക. ഓകിസ്താൻ പര്യടനത്തിൽ ശ്രീലങ്ക തകർപ്പൻ പ്രകടനമാണ് ടി20യിൽ നടത്തിയത്. ഒക്ടോബറർ 30നും,നവംബർ ഒന്നിനുമാണ് ബാക്കി രണ്ട് മത്സരങ്ങളും നടക്കുന്നത്.

ശ്രീലങ്ക ഇലവൻ: ഡി ഗുണതിലക, ബി കെ ജി മെൻഡിസ്, ബി രാജപക്സ, എം ഡി കെ ജെ പെരേര, ഓ ഫെർണാണ്ടോ, ഡി ശനക, ഡബ്ല്യു ഹസാരംഗ, എൽ സന്ധകൻ, എൽ മലിംഗ, എൻ പ്രദീപ്, കെ രജിത.

ഓസ്‌ട്രേലിയ ഇലവൻ: എ ഫിഞ്ച്, ഡി വാർണർ, എസ് സ്മിത്ത്, ജി മാക്‌സ്‌വെൽ, എ ടർണർ, എ കാരി, എ അഗർ, പി കമ്മിൻസ്, എം സ്റ്റാർക്ക്, കെ റിച്ചാർഡ്സൺ, എ സാംപ

Leave a comment