ഷെയിഖ് കമാല്‍ കപ്പ്: ഗോകുലം സെമിഫൈനലിൽ പ്രവേശിച്ചു
ബംഗ്ലാദേശില്‍ നടക്കുന്ന ഷെയിഖ് കമാല്‍ കപ്പില്‍ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് ജയം. ഇന്നലെ ചെന്നൈ സിറ്റി എഫ്.സിയെ ആണ് ഗോകുലം തോൽപ്പിച്ചത് . ജയത്തോടെ ഗോകുലം സെമിയിൽ പ്രവേശിച്ചു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ടൂർണമെന്റിൽ ഒരു കേരള ടീം സെമിയിൽ എത്തുന്നത്. ചെന്നൈയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം തോൽപ്പിച്ചത്.
ഹെന്റി കിസെക്കയും ലാല്‍റോമാവിയയുമാണ് ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഒന്നാം പകുതിയിൽ ആണ് ഗോകുലം രണ്ട് ഗോളുകളും നേടിയത്. ഡ്യൂറന്റ് കപ്പ് ചാമ്ബ്യന്മാരായ ഗോകുലം ഈ ജയത്തോടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ അവർ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ബാഷുന്ദര കിംഗ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തില്‍ മലേഷ്യന്‍ ക്ലബായ ടെരെംഗാനുവിനെ അവര്‍ സമനിലയില്‍തളക്കുകയും ചെയ്തു.






































