ഐ.എസ്.എല്‍: നോർത്ത് ഈസ്റ്റ്,ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഏഴാം മൽസരത്തിൽ നോർത്ത് ഈസ്റ്റ് ഒഡീഷയെ നേരിടും. ആദ്യ മത്സരത്തിൽ രണ്ട് ടീമുകൾക്കും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7:30 ആണ് മത്സരം നടക്കുക. ഒഡീഷ ആദ്യമായാണ് ഐ.എസ്.എല്‍ മൽസരത്തിൽ പങ്കെടുക്കുന്നത്.
രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. നോർത്ത് ഈസ്റ്റിൽ രാകേഷ്, മിലൻ എന്നിവർ ടീമിൽ ഇടം നേടി.ഒഡീഷയിൽ റാണ, കാർലോസ് എന്നിവർ ടീമിൽ എത്തിയിട്ടുണ്ട്.ഐഎസ്എല്ലിന്റെ അരങ്ങേറ്റ മത്സരത്തിൽ ജംഷദ്പൂർ എഫ്സിയോട് ഒഡീഷ എഫ്സി 1-2 തോൽവി ഏറ്റുവാങ്ങിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ്സി മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. സമനില നേടിയതിനാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിന്റ് ഉണ്ട്. അതിശക്തരായ ബെംഗളൂരു എഫ്സിയെ സമനിലയിൽ തളക്കാൻ കഴിഞ്ഞതിൻറെ ആത്മവിശ്വാസത്തിലാകും ഇന്ന് നോർത്ത് ഈസ്റ്റ് മത്സരത്തിന് ഇറങ്ങുക. ഒഡീഷയെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരത്തിലെ തോൽവിയിൽ ഉണ്ടായ പിഴവുകൾ നീക്കി ആദ്യ ജയം നേടാൻ ആകും ശ്രമിക്കുക. മൽസരം തൽസമയം സ്റ്റാർ സ്പോർട്സിലും, ഹോട്ട് സ്റ്റാറിലും കാണാൻ സാധിക്കും.






































