വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: കര്‍ണാടകയ്ക്ക് കിരീടം
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്‌നാടിനെ തോൽപ്പിച്ച് കര്‍ണാടക കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ അറുപത് റൺസിനാണ് കര്‍ണാടക വിജയം സ്വന്തമാക്കിയത്. മഴ മൂലം തടസ്സപ്പെട്ട മൽസരത്തിൽ വി.ജെ.ഡി. നിയമപ്രകാരം കര്‍ണാടകയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 49.5 ഓവറില്‍ 252 റൺസിന് ഓൾഔട്ടായി. കര്‍ണാടക താരം അഭിമന്യു ഹാട്രിക് നേടി. മത്സരത്തിൽ അഭിമന്യു അഞ്ച് വിക്കെറ്റ് നേടി. കര്‍ണാടക 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്തു നില്‍ക്കെ മഴ എത്തി. പിന്നീട് മൽസരം തുടരാൻ സാധിക്കാത്തതിനാൽ വി.ജെ.ഡി. നിയമപ്രകാരം കര്‍ണാടകയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കർണാടകയ്ക്ക് വേണ്ടി മായങ്ക് അഗര്‍വാൾ 69 റൺസും , ലോകേഷ് രാഹുൽ 52 റൺസും നേടി. വിജയ് ഹസാരെ ട്രോഫി ഇത് നാലാം തവണയാണ് കര്‍ണാടക നേടുന്നത്.






































