Foot Ball Top News

ഷെയിഖ് കമാല്‍ കപ്പ്: ഗോകുലത്തിൻറെ രണ്ടാം മത്സരം ഇന്ന്

October 24, 2019

author:

ഷെയിഖ് കമാല്‍ കപ്പ്: ഗോകുലത്തിൻറെ രണ്ടാം മത്സരം ഇന്ന്

ബംഗ്ലാദേശില്‍ നടക്കുന്ന ഷെയിഖ് കമാല്‍ കപ്പില്‍ ഗോകുലം ഇന്ന്  മലേഷ്യന്‍ ക്ലബായ‌ ടെരെംഗാനു എഫ് സിയെ നേരിടും.ഗോകുലത്തിൻറെ രണ്ടാം മത്സരമാണ് ഇന്ന് നടക്കുക. ശക്തമായ ടീമാണ് ടെരെംഗാനു. ആദ്യ മത്സരത്തിൽ അവർ ചെന്നൈ സിറ്റിയെ തോൽപ്പിച്ചിരുന്നു. ഗോകുലം ഗ്രൂപ്പ് ബിയിൽ ആണ്. ഇന്ന് 6:30ന് ആണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ മത്സരത്തിൽ ഗോകുലം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ബാഷുന്ദര കിംഗ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്.ഗോകുലത്തിന് വേണ്ടി ആദ്യ മത്സരത്തിൽ ഹെന്‍റി കിസേക്ക രണ്ട് ഗോളുകൾ നേടിയിരുന്നു. ഡ്യുറാൻഡ് കപ്പ് നേടിയ ഗോകുലം ഷെയിഖ് കമാല്‍ കപ്പില്‍ രണ്ടാം സ്ഥാനത്താണ്.

Leave a comment