Foot Ball Top News

പ്രീമാച്ച് അനാലിസിസ് : ടോപ് ഫോറിൽ പിടിമുറുക്കാൻ ആർസെനൽ

April 1, 2019

author:

പ്രീമാച്ച് അനാലിസിസ് : ടോപ് ഫോറിൽ പിടിമുറുക്കാൻ ആർസെനൽ

തിങ്കളാഴ്ച എമിരേറ്റ്സിൽ ന്യൂകാസിലിനെ നേരിടാനിറങ്ങുമ്പോൾ ഗണ്ണേഴ്‌സ്‌ ശുഭ പ്രതീക്ഷയിലാണ്. പോയ മാസം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു ലീഗിൽ നാലാം സ്ഥാനത്തെത്തിയതും യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതുമെല്ലാം ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നു. ലീഗിൽ വാട്ട്ഫോഡിനെ തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ 1 പോയിന്റ് വ്യത്യാസത്തിൽ ആര്‍സനലിനു മുകളില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ ലിവര്‍പൂളിനോട് ടോട്ടനം തോറ്റതോടെ ആര്‍സണലിന് മൂന്നാംസ്ഥാനത്തേക്ക് ഉയരാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ ഇന്നത്തെ മത്സരം ജയിച്ചു വീണ്ടും ടോപ് 4ഇൽ എത്തുക എന്നതാണ് ഉനായി എമറി പരിശീലിപ്പിക്കുന്ന ടീം ലക്ഷ്യമിടുന്നത്.

മധ്യനിരയിലെ പരിക്കും സസ്‌പെൻഷനും ടീമിനെ ചെറുതായി അലട്ടുന്നുണ്ട്. സസ്പെൻഷൻ തുടരുന്നതിനാല്‍ ലൂക്കാസ് ടോറെറ ഈ മത്സരത്തിലും പുറത്തിരിക്കേണ്ടി വരും. അന്താരാഷ്ട്ര മത്സരങ്ങൾക്കിടെ പരിക്കേറ്റ റാംസി, ഷാക്ക എന്നിവരും പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്‌.

മറുവശത്തു താരതമ്യേന ദുർബലരാണെങ്കിലും ന്യൂകാസിലിനെ എഴുതിത്തള്ളാൻ കഴിയില്ല. റാഫേൽ ബെനിറ്റസിന്റെ കീഴിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ടീം സീസണിൽ പല വമ്പന്മാരെയും വിറപ്പിക്കുകയും മാഞ്ചസ്റ്റർ സിറ്റി, എവർട്ടൻ എന്നിവരെ അട്ടിമറിക്കുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും ഹോം മാച്ചിൽ അബാമേയാങ്ങ് നയിക്കുന്ന മുന്നേറ്റ നിര ഫോം തുടർന്നാൽ ആർസെനലിനെ പിടിച്ചുകെട്ടുക ന്യൂകാസിലിനു എളുപ്പമാകില്ല.

Our Prediction : ആർസെനൽ 3-1 ന്യുകാസിൽ

Leave a comment