ഐഎസ്എൽ; വിജയത്തോടെ തുടക്കം കുറിച്ചെങ്കിലും താന്‍ അത്ര സന്തോഷത്തിൽ അല്ല; ഷറ്റോരി
കൊച്ചി; ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിന്റെ ഉദ്ഘാടന മല്‍സരത്തില്‍ കാളികാണാനെത്തിയ മഞ്ഞപ്പടയുടെ ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളംവിട്ടത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ എടിക്കെയെ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് ജയം ഉറപ്പിച്ചത്.
കഴിഞ്ഞ വർഷവും ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി . കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാൽ ഇത്തവണ വിജയത്തോടെ തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞെങ്കിലും താന്‍ അത്ര സന്തോഷത്തിൽ അല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഷറ്റോരി പറഞ്ഞു.






































