Cricket Top News

റാഞ്ചി ടെസ്റ്റ്: രോഹിത് ശര്‍മയുടെയും,അജിന്‍ക്യ രഹാനെയുടെയും മികവിൽ ഇന്ത്യ 497/9

October 21, 2019

author:

റാഞ്ചി ടെസ്റ്റ്: രോഹിത് ശര്‍മയുടെയും,അജിന്‍ക്യ രഹാനെയുടെയും മികവിൽ ഇന്ത്യ 497/9

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 497/9 എന്ന നിലയിൽ ഡിക്ളയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഇന്നലെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 9/2 എന്ന നിലയിലാണ്. ഡീന്‍ എല്‍ഗര്‍(0), ക്വിന്റണ്‍ ഡി കോക്ക്(4) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ടമായത്. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഓരോ വിക്കറ്റ് നേടി. ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ രോഹിത് ശര്‍മ(212)അജിങ്ക്യ രഹാനെ(115), രവീന്ദ്ര ജഡേജ(51), ഉമേഷ് യാദവ്(31) എന്നിവരുടെ ബാറ്റിങ് മികവിലാണ് 497 റൺസ് നേടിയത്.

ഇരട്ട ശതകം നേടിയ രോഹിത് ശർമയും,സെഞ്ചുറി നേടിയ രഹാനെയും മികച്ച ബാറ്റിങ് ആണ് നടത്തിയത്. എന്നാൽ അവസാന വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഉമേഷ് യാദവ് ആണ് ഇന്ത്യയുടെ സ്‌കോർ 497ൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡ 3 വിക്കറ്റുകളും, ജോര്‍ജ് ലിന്‍ഡെ 4 വിക്കറ്റുകളും നേടി.

Leave a comment