Cricket Top News

ബംഗ്ലാദേശ് താരം സൈഫുദ്ദീന്‍ ഇന്ത്യൻ പര്യടനത്തിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട് 

October 21, 2019

author:

ബംഗ്ലാദേശ് താരം സൈഫുദ്ദീന്‍ ഇന്ത്യൻ പര്യടനത്തിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട് 

ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ടീമിൽ ഇടം നേടിയ സൈഫുദ്ദീന്‍ ഇന്ത്യൻ പര്യടനത്തിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. താരത്തിന് കടുത്ത പുറം വേദനയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുറം വേദന വിട്ടുമാറാത്ത സാഹചര്യത്തിൽ ഇന്ത്യൻ പര്യടനത്തിൽ സൈഫുദ്ദീന് കളിക്കുന്ന കാര്യം സംശയത്തിലാണ്.

ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഡല്‍ഹിയില്‍ ആണ് നടക്കുന്നത്. രാജ്കോട്ടിലും, നാഗ്പൂരിലുമാണ് ബാക്കി രണ്ട് മൽസരങ്ങൾ നടക്കുന്നത്.

Leave a comment