ഐസിസി ടെസ്റ്റ് റാങ്കിങ്: ഒരു പോയിൻറെ വ്യത്യാസത്തിൽ സ്മിത്തും കൊഹ്‌ലിയും
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും കോഹിലിയും തമ്മിൽ ഒരു പോയിന്റ് വ്യത്യാസം. ആഷസിലെ പ്രകടനം സ്മിത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചിരുന്നു. കൂടാതെ വിൻഡീസ് പര്യടനത്തിലെ മോശം പ്രകടനം കാരണം കോഹ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ട ശതകം നേടിയതോടെ കോഹിലി വീണ്ടും തിരിച്ചു വന്നിരിക്കുമാകയാണ്. ഇപ്പഴും സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കോഹിലിയുമായി ഒരു പോയിന്റ് ആണ് വ്യത്യാസം.
937 പോയിന്റ് ആണ് സ്റ്റീവ് സ്മിത്തിന് ഉള്ളത്. 936 പോയിന്റുള്ള കോഹിലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മൽസരത്തിൽ കളിക്കുന്നതോടെ റാങ്കിങ്ങിൽ ഒന്നാമതെത്തും. 900 പോയിന്റിൽ താഴെ കോഹിലി പോകുന്നത് 2018 ജനുവരിക്കു ശേഷം ഇത് ആദ്യമായിരുന്നു. വിൻഡീസ് പര്യടനത്തിലെ മോശം പ്രകടനമാണ് ഇതിന് കാരണം. എന്നാല ശക്തമായ തിരിച്ചുവരവ് നടത്തിയാണ് കോഹ്ലി 936 പോയിന്റ് നേടിയത്.






































