Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം വനിത ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

October 12, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം വനിത ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിലും ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. ജയത്തോടെ മൂന്ന് മല്സരങ്ങൾ ഉള്ള പരമ്പര 2-0 ഇന്ത്യ നേടി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.നിശ്‌ചിത അമ്പത് ഓവറിൽ അവർ ആറ്  വിക്കറ്റ് നഷ്ട്ടത്തിൽ 247 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.ഇന്ത്യക്ക് വേണ്ടി പൂനമും(65), മിഥാലിയും(66) മികച്ച ബാറ്റിങ് നടത്തി.

ആദ്യം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ലീയും, ലോറയും ചേർന്ന് 76 റൺസ് നേടി. പിന്നീട് ആർകും മികച്ച ഒരു ഇന്നിങ്‌സ് കാഴ്ചവെക്കാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോറ 69 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ശിഖ, പൂനം എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. പിന്നീട് പൂനമും, മിഥാലിയും ചേർന്ന് 129 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. മൂന്നാം മൽസരം ഒക്ടോബർ 14ന് നടക്കും.

Leave a comment