മായങ്ക് അഗർവാളിന് സെഞ്ചുറി: രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ
മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യ ശക്തമായ നിലയിൽ ഇന്നലെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എടുത്തിട്ടുണ്ട്. 63 റൺസുമായി കോഹ്ലിയും,18 റൺസുമായി രഹാനയുമാണ് ക്രീസിൽ. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും റബാഡക്കാണ് ലഭിച്ചത്. രണ്ടാം ടെസ്റ്റ് മത്സരത്തിലും മായങ്ക് അഗർവാൾ സെഞ്ചുറി നേടി.
195 പന്തില്‍ 108 റണ്‍സ് നേടിയ മായങ്ക് അഗർവാളിന്റെ തകർപ്പൻ ബാറ്റിങ് ആണ് ആദ്യ ദിവസം ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ഒന്നാം ടെസ്റ്റ് തകർപ്പൻ പ്രകടനം നടത്തിയ രോഹിത് ശർമ്മ 14 റൺസിന് പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റിൽ പൂജാരയുമായി ചേർന്ന് മികച്ച കൂട്ടുകെട്ടാണ് മായങ്ക് നേടിയത്.രണ്ടാം വിക്കറ്റിൽ 127 റണ്‍സ് ആണ് ഇരുവരും ചേർന്ന് നേടിയത്. 112 പന്ത് നേരിട്ട പൂജാര 58 റൺസ് നേടി. രണ്ട് പേരെയും റബാഡ പുറത്താക്കി. കൊഹ്ലി മികച്ച ബാറ്റിങ് ആണ് നടത്തുന്നത്.






































