ക്രിസ് സില്‍വര്‍വുഡിനെ ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചു
ലണ്ടന്‍: ഇംഗ്ലണ്ട്ക്രിക്കറ്റ് പരിശീലകന് ട്രവര്‍ ബെയ്ലിസിന് പകരക്കാരനായി ക്രിസ് സില്‍വര്‍വുഡിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന് ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗാരി ക്രിസ്റ്റെന് ആയിരിക്കും പരിശീലകനെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
പരിശീലകനെ തെരഞ്ഞെടുക്കുന്നതില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്നും ക്രിസ് ആണ് പരിശീലക സ്ഥാനത്തേക്ക് പറ്റിയ ആളെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്ലി ജൈല്‍സ് അറിയിച്ചു. ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്നോട്ടു നയിക്കാന്‍ പുതിയ പരിശീലകന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






































