ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിൽ മഞ്ജു റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി
ഉലാന്‍ ഉദെ: റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാന താരം മഞ്ജു റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ വെനസ്വേലയുടെ റോജാസ് തയോനിസ് സെഡേനോയെ മലർത്തിയടിച്ചാണ് താരം ക്വർട്ടറിൽ കടന്നത്.
ഒക്ടോബര്‍ 10ന് സൗത്ത് കൊറിയയുടെ കിം ഹ്യാങ് മിയുമായാണ് ക്വാര്‍ട്ടര്‍ പോരാട്ടം. കഴിഞ്ഞ എഡിഷനില്‍ വെങ്കലം നേടിയ കൊറിയന്‍ താരത്തിനെതിരെയുള്ള പോരാട്ടം മഞ്ജുവിന് കടുത്തതാകും. ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഇന്ന് ഇന്ത്യയ്ക്കുവേണ്ടി ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ് ആണ് മേരിയുടെ ഇര.






































