Editorial Foot Ball Top News

പോച്ചെടിനോ മറ്റൊരു മൊറീഞ്ഞോ ആയിമാറുന്നുവോ ?

October 6, 2019

പോച്ചെടിനോ മറ്റൊരു മൊറീഞ്ഞോ ആയിമാറുന്നുവോ ?

തോൽവികൾ വിട്ട് മാറാതെ ടോട്ടൻഹാം. ബയേണിനോട് നേരിട്ട 7 -2 തോൽവിക്ക് ഒരു ശക്തമായ മറുപടിക്ക് പകരം അനെക്സ് സ്റ്റേഡിയത്തിൽ ബ്രൈട്ടൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തിയിരിക്കുന്നു. തോൽക്കുകയായിരുന്നെങ്കിൽ 17ആം സ്ഥാനത്തു എത്തുമായിരുന്ന  ടീമാണ് ബ്രൈട്ടൻ എന്നുള്ള വസ്തുത തോൽവിയുടെ ആഘാതം കൂട്ടുന്നു.

കൊറിയൻ താരം സോൺ, ഹാരി കെയ്ൻ, ലൂക്കസ് മോറ, എൻഡോംബിലെ, എറിക്സൺ തുടങ്ങി കളിക്കാരൻ താരനിബിഡമാണ് ടോട്ടൻഹാം. എന്നിട്ടും തോൽവികൾ തുടർകഥയാകുമ്പോൾ മാനേജർ പോച്ചെട്ടിനോയുടെ മേൽ അമ്പുകൾ ഉയരുകയാണ്. അദ്ദേഹത്തിന്റെ “Back pressing game” തിരിച്ചടിക്കുകയാണ്. പ്രതിരോധത്തിൽ നിന്ന് കളിച്ചു കയറുന്ന സിദ്ധാന്തമാണ് ഇത്. എന്നാൽ ഇത് പലപ്പോഴും എതിരാളികളുടെ പകുതിയിൽ കളി എത്തിക്കാൻ അവർക്ക് സാധിക്കാതെ വരുന്നു. എന്നാൽ ടോട്ടൻഹാമിലെ ഒട്ടുമിക്ക കളിക്കാരും ആക്രമണ സ്വഭാവുമുള്ള കളിക്കാരാണ്. അവർ എപ്പളും കളിയിൽ മുന്നോട്ട് കുതിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇവർ തങ്ങൾക്ക് അനുയോജ്യമല്ലാത്ത ജോലികൾ ചെയ്യേണ്ടി വരുന്നതാണ് പ്രധാന പ്രശ്‍നം.

പോച്ചെട്ടിനോയുടെ ടീം സെലക്ഷനും വിമർശനങ്ങൾക്കു വിധേയമാകുന്നു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഹാറ്റ് ട്രിക് അടിച്ച ലൂക്കസ് മോറയെ പലപ്പോഴും ബെഞ്ചിൽ ഇരുത്തുന്നത് ഔചിത്യമില്ലായ്മയാണ്. ബാക്ക് പ്രെസ്സിങ് ഗെയമിന് വേഗത ഉള്ള കളിക്കാർ അനിവാര്യമാണ്. ആ സ്ഥാനത് ഡെലെ അലിയെയും എന്ടോമ്പേലെയെയും മാറി മാറി ആണ് അദ്ദേഹം കളിപ്പിക്കുന്നത്. പിഴവുകളും കാർഡുകളും കൊണ്ട് ഭാരമായി തീർന്ന ഓറിയാറേ മാറ്റി സാഞ്ചെസിനോ ഫോയിറ്റിനോ അവസരം നൽകാത്തതിന്റെ യുക്തിയാണ് മനസിലാകാത്തത്.

എന്തിരുന്നാലും ഒരു കരിയറിലെ ഇടിവാണ് നാം കണ്ടൊടിരിക്കുന്നത്. അദ്ദേഹത്തിന് തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മറിച്ചായാൽ അദ്ദേഹത്തിനും ടോട്ടൻഹാമിനും അത് നൽകുന്ന ആഘാതം ചെറുതാകില്ല. മറ്റൊരു മൊറീഞ്ഞോ ഉണ്ടാവാതിരിക്കട്ടെ.

Leave a comment