കുമാർ സംഗക്കാര മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ പുതിയ പ്രെസിഡന്റായി ചുമതലയേറ്റു
ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ പുതിയ പ്രസിഡന്റായി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര ചുമതലയേറ്റു. 1787 ൽ സ്ഥാപിതമായ ഒരു ക്രിക്കറ്റ് ക്ലബ്ബാണ് മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി), 1814 മുതൽ ഇംഗ്ലണ്ടിലെ ലണ്ടനിലെ സെന്റ് ജോൺസ് വുഡിൽ ലോർഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് സ്ഥിതിചെയ്യുന്നു. മുമ്പ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ക്രിക്കറ്റിന്റെ ഭരണസമിതിയായിരുന്നു ക്ലബ്.
ഇത് ആദ്യമായാണ് ബ്രിട്ടീഷ്കാരനല്ലാത്ത ഒരാൾ ക്ളബ്ബിൻറെ പ്രസിഡന്റായി എത്തുന്നത്. ഒരു വർഷ കാലാവധിയാണ് പ്രസിഡന്റ് സ്ഥാനത്തിനുള്ളത്. മുൻ പ്രസിഡന്റായ അന്തണി വ്രഫോര്‍ഡിന്റെ പ്രവർത്തന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റായി സംഗക്കാര എത്തിയിരിക്കുന്നത്.1788 ൽ എംസിസി ക്രിക്കറ്റ് നിയമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു, ആ വർഷം ഒരു പുതുക്കിയ പതിപ്പ് പുറത്തിറക്കി. നിയമങ്ങളിലെ മാറ്റങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിർണ്ണയിക്കുന്നുണ്ടെങ്കിലും, പകർപ്പവകാശം ഇപ്പോഴും എംസിസിയുടെ ഉടമസ്ഥതയിലാണ്.






































