2020 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് നടക്കും
ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് നടക്കും. കൊല്‍ക്കത്തയാണ് ഇത്തവണ താരലേലത്തിന് വേദിയാകുന്നത്. 2008 ഏപ്രിലിൽ ആണ് ഐപിഎൽ ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ താരക്കൈമാറ്റം നടത്താൻ ഉള്ള സമയമാണ്. ടീമുകൾക്ക് തമ്മിൽ താരങ്ങളെ വാങ്ങാനും, വിൽക്കാനും ഇപ്പോൾ കഴിയും.ഈ അവസരം നവംബർ 14 വരെയാണ് ഉള്ളത്.
ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. കഴിഞ്ഞ തവണയിത് 82 കോടിരൂപ ആയിരുന്നു.അന്താരാഷ്ട്ര താരങ്ങളുടെ പ്രതിഫലത്തിൽ ഇത്തവണ വര്‍ധനവ് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ആയിരുന്നു വിജയികൾ. വമ്പൻ താര ലേലമാകും ഇത്തവണ നടക്കുക.






































