ഇന്ത്യൻ താരം ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിലേക്ക്
ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്‌പ്രീത് ബുംറ ഇംഗ്ലണ്ടിലേക്ക്. ചികിൽസയുടെ ഭാഗമായാണ് താരം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പുറത്തേറ്റ പരുക്കിനെത്തുടര്‍ന്നാണ് ബുംറ ചികിൽസക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഒരാഴ്ചയോളം ബുംറ ഇംഗ്ലണ്ടിലുണ്ടാകും. ഇംഗ്ലണ്ടിൽ മൂന്നോളം സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ കാണും. ഫിസിയോ ആശിഷ് കൗശിക്കും ബുമ്രക്കൊപ്പമുണ്ടാകും. പരിക്കിനെത്തുടർന്ന് താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെനാളെ ആരംഭിക്കാൻ ഇരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഒക്ടോബർ ആറിനൊ, എഴിനൊ താരം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ താരങ്ങളുടെ റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ പുറത്തെടുത്തത്. ഹാട്രിക്കും, അഞ്ച് വിക്കറ്റ് നേട്ടവും ഒക്കെ താരം വിൻഡീസ് പര്യടനത്തിൽ നേടിയിരുന്നു. ഇതുവരെ 12 ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുള്ള ബുംറ 62 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. ഈ 12 ടെസ്റ്റ് മൽസരങ്ങളും വിദേശത്താണ് കളിച്ചത്. ബുംറക്ക് പകരം ഉമേഷ് യാദവ് ആണ് ഇന്ത്യക്ക് വേണ്ടി കളിക്കുക.






































