പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്
കറാച്ചി: പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് വൈകുന്നേരം 3:30ന് മത്സരം ആരംഭിക്കും. ആദ്യ മൽസരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പാകിസ്ഥാനിൽ ഒരു ക്രിക്കറ്റ് പര്യടനം നടക്കുന്നത്. പല പ്രശ്നങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക പാകിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ പലരും മൽസരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ മറ്റ് താരങ്ങളുമായി എത്തിയ ശ്രീലങ്കയ്ക്ക് കനത്ത സുരക്ഷാ ഒരുക്കിയാണ് പാകിസ്ഥാൻ ഒരുക്കിയിരിക്കുന്നത്.
ഇന്നലെ നടക്കാനിരുന്ന രണ്ടാം ഏകദിനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്ന് ഏകദിന മൽസരങ്ങൾ നടക്കുന്നത്. ആദ്യ മത്സരത്തിൽ പെയ്ത ശക്തമായ മഴ കാരണം ഗ്രൗണ്ടിൽ വെള്ളം നിറഞ്ഞ് നിൽക്കുകയായിരുന്നു. ഇത് നീക്കുന്നതിന് സമയം ആവശ്യമായതിനാലാണ് രണ്ടാം ഏകദിനത്തിൻറെ തീയതി മാറ്റിയത്. ഏകദിനത്തിന് ശേഷം ടി20 മത്സരങ്ങളും ഉണ്ട്.






































