സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന
ബ്യൂണസ് ഐറിസ്: സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ അഗ്യൂറോയെയും എയ്ഞ്ചല്‍ ഡി മരിയയെയും ഒഴിവാക്കിയാണ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ ജര്‍മനിക്കും ഇക്വഡോറിനും എതിരെയാണ് അര്‍ജന്റീന കളത്തിലിറങ്ങുക.
കോപ്പ അമേരിക്ക പോരാട്ടത്തിന് ശേഷം അഗ്യൂറോയും ഡി മരിയയും അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞിട്ടില്ല. എന്നാല്‍ ലീഗുകളില്‍ മികച്ച ഫോമിലാണ് ഇരുവരും ഇപ്പോള്‍ കളിക്കുന്നത്.മൂന്ന് മാസത്തെ വിലക്ക് നേരിടുന്ന ലിയോണല്‍ മെസിയും സ്ക്വാഡിലില്ല. കോപ്പ അമേരിക്ക തോല്‍വിയില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് മെസിയുടെ വിലക്കിന് ഏക കാരണം.






































