വനിതാ ക്രിക്കറ്റർ സാറാ ടെയ്‌ലറെ എക്കാലത്തെയും മികച്ചവളെന്ന് വിശേഷിപ്പിച്ച് ഐസിസി
ദുബായ്: അന്താരാഷ്ട്ര വനിതാക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് താരം സാറാ ടെയ്‌ലറെ എക്കാലത്തെയും മികച്ചവളെന്ന് വിശേഷിപ്പിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ക്രിക്കറ്റിൽ സാറയുടെ നേട്ടങ്ങളും, പ്രകടനങ്ങളും എടുത്ത് പറഞ്ഞാണ് ഐസിസി താരത്തെ എക്കാലത്തെയും മികച്ചവളെന്ന് വിശേഷിപ്പിച്ചത്.
6️⃣5️⃣3️⃣3️⃣ international runs – second-most for England women
2️⃣3️⃣2️⃣ international dismissals – the most in women’s cricket
3️⃣ world titles
3️⃣ ICC Women’s T20I Cricketer of the Year awards
1️⃣ ICC Women’s ODI Cricketer of the Year awardSarah Taylor: all-time great 👏 pic.twitter.com/nuuIREBqrh
— ICC (@ICC) September 27, 2019
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ വനിതാ താരമാണ് സാറ. വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ (232) നേടി. മൂന്ന് തവണ ലോക കിരീട നേട്ടത്തില്‍ പങ്കാളിയായ സാറ മൂന്നുതവണ ഐസിസി വനിതാ ടി20 ക്രിക്കറ്റ് താരമായും ഒരുതവണ ഏകദിന ക്രിക്കറ്റ് താരമായും തെരഞ്ഞെടുിക്കപ്പെട്ടു.
മത്സരങ്ങളുടെ ആധിക്യവും ആരോഗ്യപ്രശ്‌നങ്ങളും അമിതമായ ഉത്‌ക്കണ്‌ഠയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്നെ ബാധിക്കുന്നതാണ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ പ്രധാന കാരണം.






































