Cricket Cricket-International Top News

വൈഭവ് സൂര്യവംശി എന്റെ റെക്കോർഡ് തകർക്കും; ചരിത്രനേട്ടത്തിന് പിന്നാലെ ബട്‌ലറുടെ പ്രവചനം

August 7, 2026

author:

വൈഭവ് സൂര്യവംശി എന്റെ റെക്കോർഡ് തകർക്കും; ചരിത്രനേട്ടത്തിന് പിന്നാലെ ബട്‌ലറുടെ പ്രവചനം

 

ലണ്ടൻ: ടി20 ക്രിക്കറ്റിൽ എക്കാലത്തെയും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ മുൻ നായകൻ ജോസ് ബട്‌ലർ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചു. ഒരുനാൾ തന്റെ റെക്കോർഡ് തകരുമെന്നും അത് മിക്കവാറും വൈഭവ് സൂര്യവംശിയാകുമെന്നും ബട്‌ലർ പറഞ്ഞു. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി വെൽഷ് ഫെയറിനെതിരെ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് അദ്ദേഹം ഈ ചരിത്രനേട്ടത്തിലെത്തിയത്.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്റെ 14,803 ടി20 റൺസ് മറികടന്ന ബട്‌ലർ 14,833 റൺസുമായി പട്ടികയിൽ ഒന്നാമതെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മോശം ഫോമിനെ തുടർന്ന് വിമർശനം നേരിട്ടിരുന്ന താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കരിയറിലെ ഏറ്റവും മികച്ച രീതിയിൽ ഇപ്പോൾ ബാറ്റ് ചെയ്യാൻ കഴിയുന്നുവെന്നും മോശം സമയത്ത് പോരാടി തിരിച്ചുവരികയാണ് താൻ തെരഞ്ഞെടുത്തതെന്നും ബട്‌ലർ പറഞ്ഞു.

പൊള്ളാർഡ്, ക്രിസ് ഗെയ്ൽ തുടങ്ങിയ ടി20 ഇതിഹാസങ്ങളെ മറികടന്നത് കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്നും ബട്‌ലർ വ്യക്തമാക്കി. മുൻ മത്സരത്തിൽ പൊള്ളാർഡ് ഡഗ്ഔട്ടിലുണ്ടായിരുന്ന എംഐ ലണ്ടനെതിരെ കളിക്കുമ്പോൾ തന്നെ ഈ റെക്കോർഡ് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment