സീരി എയില്‍ ഇന്റർ മിലാനെ പിന്നിലാക്കി യുവന്റസ് ഒന്നാമത്
സീരി എയില്‍ ഇന്ന് നടന്ന മൽസരത്തിൽ ബ്രെഷയെക്കെതിരെ യുവന്റസിന് തകർപ്പൻ വിജയം. സൂപ്പർ താരം റൊണാള്‍ഡോ ഇല്ലാതിരുന്നിട്ടും തകർപ്പൻ ജയമാണ് യുവന്റസ് നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ് ബ്രെഷയെ പരാജയപ്പെടുത്തിയത്. പരിക്ക് മൂലം റൊണാള്‍ഡോ മത്സരത്തിൽ കളിച്ചിരുന്നില്ല. എന്നാൽ സൂപ്പർ താരത്തിന് പകരം ഡിബാലയെയും ഹിഗ്വയിനെയും കാത്തിലറിക്കിയ യുവന്റസ് രണ്ടാം പകുതിയിലാണ് മികച്ച പ്രകടനം നടത്തിയത്. ജയത്തോടെ സീരി എയില്‍ ഇന്റർ മിലാനെ പിന്നിലാക്കി യുവന്റസ് ഒന്നാമത് എത്തി.
മൽസരം തുടങ്ങി നാലാം മിനിറ്റിൽ ബ്രെഷ ആദ്യ ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. ഡൊണ്ണരുമ്മ ആണ് ബ്രെഷക്ക് വേണ്ടി ആദ്യ ഗോൾ നേടി. പിന്നീട് വളരെ മന്ദഗതിയിലായിരുന്നു മൽസരം നീങ്ങിയത്. എന്നാൽ നാൽപ്പതാം മിനിറ്റിൽ ജോൺ നേടിയ ഒരു സെല്‍ഫ് ഗോളാണ് യുവന്റസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച യുവന്റസ് മൽസരത്തിന്റെ അറുപത്തി മൂന്നാം മിനിറ്റിൽ പ്യാനിചിലൂടെ രണ്ടാം ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. പിന്നീട് ബ്രെഷയെപ്രതിരോധത്തിൽ തളച്ച് യുവന്റസ് വിജയം സ്വന്തമാക്കി.






































