ബാഴ്സലോണയുടെ യഥാർത്ഥ രാജാവ് മെസ്സി അല്ല അത് ലാസ് ലോ കുബാലയാണ്
മോര് ദാന്‍ എ ക്ളബ് എന്ന് വിശേഷിപ്പിക്കപെടുന്ന ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച പ്രതീകം ആരാണ്. മെസ്സി? ക്രൈഫ്? കാറ്റലിയന്‍ ജനതയുടെ തലമുറകളിലേക്കിറങി ചെന്നാല്‍ അവരുടെ ഉത്തരം ലാസ് ലോ കുബാല എന്നായിരിക്കും. ”Kubala was the leader , a leader before there was talk of leadership in football”. സര് ബോബി റോബ്സണ് പറഞ്ഞത് പോലെ ബാഴസിലോണയെന്ന രാജ്യത്തിന്റെ പട്ടാളകാരാണ് ബാഴ്സിലോണ ഫുട്ബോള്‍ ക്ളബ്. അങനെയെങ്കില് അവരുടെ എക്കാലത്തെയും മികച്ച പടനായകനാണ് കുബാല. ഫ്രാങ്കോയുടെ റയല്മാഡ്രിനോടുളള യുദ്ധങ്ങൾ നയിച്ചവന്‍……
1950 കളിലെ കാറ്റിലോണിയന്‍ ജനതയുടെ വികാരമായിരുന്നു കുബാല. കാറ്റിലയന്സിന് ഇടക്കെവിടെയോ നക്ഷടപെട്ട വിജയ ദിനങള്‍ അയാള്‍ മടക്കി കൊണ്ട് വരികയായിരുന്നു. ഹംഗേറിയന്‍ ഭരണകൂടത്തിനോടു പ്രതിക്ഷേധിച്ച് രാജ്യം വിട്ടവന് സ്വഭവനമാവുകയായിരുന്നു ബാഴ്സ. തങ്ങളുടെ ദത്ത് പുത്രനെ സ്വപുത്രന്മാരെകാള് സ്നേഹിക്കുകയായിരുന്നു കാറ്റിലയന്സ്. അവരുടെ എക്കാലത്തെയും മികച്ച കളികാരെനെന്നും പറയാം.
വളരെ ദരിദ്ര ചുറ്റുപാടിലാണ് കുബാല ജനിച്ചത്. അയാളുടെ അച്ഛന് കല്ലാശാരിയും അമ്മ ഫാക്ടറി തൊഴിലാളിയുമായിരുന്നു. ഒരു ഫുട്ബോള്‍ സ്വന്തമായി വാങ്ങുക ആ കുടുംബത്തിന് സ്വപ്നം പോലും കാണുക അസാധ്യമായിരുന്നു. കാര്‍ഡ് ബോര്‍ഡും പേപ്പറും വച്ച് പന്തുണ്ടാക്കിയാണ് ചെറുപ്പത്തില്‍ അയാള്‍ പന്ത് തട്ടിയത്. അയല്കാര്ക്കിടയില് അവന് ”The boy with the ball” എന്നാണറിയപെട്ടിരുന്നത്.
1944 ല്‍ Ganz te എന്ന ഹംഗേറിന്‍ ക്ളബുമായി 17 ആം വയസ്സില്‍ അവന് പ്രഫഷണല്‍ കോണ്ട്രാക്റ്റിലെത്തി. അടുത്ത സീസണില്‍ അയാള്‍ മികച്ച ക്ളബായ ഫെര്ണാക്വാരോസിലേക്ക് കുടിയേറി. അവര്‍ക്കായി 27 ഗോള്‍ നേടി അയാളവിടെ തന്റെ പ്രാഗല്ഭ്യം തെളിയിച്ചു.
1946 ല്‍ അയാളുടെ ഫാമിലി ചെക്കോസ്ലാവ്യയിലേക്ക് കുടിയേറി. അവിടെ ബ്രാട്ടിസ്ലാവോ എന്ന ക്ലബിന് കളിച്ച അയാള്‍ അവരുടെ നാഷണല്‍ ടീമിനായും കളിച്ചു. അവിടെ വച്ച് വിവാഹിതനായ അയാള്‍ക്ക് ഒരു മകനും ജനിച്ചു. 1948 ല്‍ അയാളുടെ കുടുംബം ഹങ്കറിയിലേക്ക് തിരികെയെത്തി. എന്നാല്‍ ഭരണകൂടത്തോടുളള എതിര്‍പ്പ് കൊണ്ട് അയാള്‍ ഹങ്കറി വിടാന്‍ തിരുമാനിച്ചു. ഇറ്റലിയില്‍ വച്ച് കണ്ടുമുട്ടാമെന്ന് ഭാര്യയോട് പറഞ്ഞ് അയാളും കൂട്ടുകാരും ,റഷ്യന്‍ പട്ടാളകാരുടെ വേഷത്തില്‍ ഒരു അതി ശൈത്യകാലത്ത് ഒരു ട്രക്കില്‍ ആസ്ത്രിയക്ക് യാത്ര തിരിച്ചു. രാജ്യാര്‍ത്തി കടന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ട്രക്ക് ഉപേക്ഷിച്ച് പൂജ്യത്തിനെകാള്,താഴ്ന്ന താപനിലയില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയേണ്ടി വന്നു. എന്നാല്‍ ആസ്ത്രിയന്‍ അതിര്‍ത്തിയില്‍ വച്ച് വിസ ചെക്ക് ചെയ്ത ഗാര്‍ഡുകള്‍ ഒറ്റ നോട്ടത്തില്‍ അതിനകം പ്രശസ്തനായ ഫുട്ടബോളറെ തിരിച്ചറിയുകയും ഫുട്ബോള്‍ ആരാധകരായ അവര്‍ അയാള്‍ക്ക് ഇറ്റലിയില്‍ വിസ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു.
ഇറ്റലിയില്‍ പ്രോ പാര്‍ട്ടിയ എന്ന ക്ളബിന് വേണ്ടിയാണയാളാധ്യം കളിച്ചത്. അവിടത്തെ പ്രകടനം പ്രമുഖ ടീമുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും പ്രശസ്ത ഇറ്റാലിയന്‍ ക്ളബായ ടോറീനോ, ബെന്ഫിക്കയായുളള സൗഹ്രദ്ധ മത്സരത്തിന് അയാളെ ക്ഷണിക്കുകയും ചെയ്തു. അവരുടെ ടീമീലേക്കുളള റിഹേഴ്സലായിരുന്നു ആ മത്സരം. എന്നാല്‍ ഇതിനിടക്കയാളുടെ ഭാര്യയും മകനും ഇറ്റലിയിലെത്തി. രോഗിയായ മകനെ നോക്കാന്‍ അയാള്‍ അവസാനനിമിക്ഷം പോര്‍ച്ചുഗല്‍ യാത്ര ഉപേക്ഷിച്ചു. അതയാള്‍ക്ക് ഭാഗ്യമായി ഭവിക്കുകയായിരുന്നു. പോര്‍ച്ചുഗലില്‍ നിന്ന് തിരികെ ടോറീന കളികാരുമായി വന്ന വിമാനം തകര്‍ന്ന് 31 ടോറീന കളികാര്‍ കൊല്ലപെട്ടു.
ഇതിനിടക്ക് ഹംഗേറിയന്‍ ടീം ഉപേക്ഷിച്ചതിന് ഹങ്കറിയന്‍ അധികാരികള്‍ ഫിഫയെകൊണ്ട് അയാള്‍ക്ക് ഒരു വര്‍ക്ഷത്തെ ബാന്‍ നല്കിച്ചു. സ്വന്തമായി ഹങ്കാറിയ എന്ന ക്ളബ് ഉണ്ടാക്കി കൊണ്ടാണയാള്‍ പ്രതികരിച്ചത്. ഹങ്കറി, ക്രെയേഷ്യ, റഷ്യ, ചെക്ക് എന്നിവിടങളിലെ അഭയാര്‍ത്ഥികളില്‍ പെട്ടവരായിരുന്നു ആ ക്ളബിന്റെ കളികാര്‍. അതിനിടയില്‍ അയാള്‍ തന്റെ ബന്ധുവും പ്രമുഖ കോച്ചുമായ ഫെര്‍ഡിനാന്‍ഡ് ഡൗസിക്കിനെ കണ്ടുമുട്ടി.
കുബാലയുടെ ടീം സ്പെയിനില്‍ ചില ഫ്രണ്ട്ലിമാച്ചുകള് സ്പാനീഷ് ക്ളബുകളുമായി കളിച്ചു. അയാളുടെ കഴിവ് കണ്ട റയല്‍ ആരാധകര്‍ അയാളെ സൈന്‍ ചെയാന്‍ ബോര്‍ഡിന് മുന്നില്‍ സമ്മര്‍ദ്ധം ചൊലുത്തി. പക്ഷേ ഡൗസിക്കിനെ ഹെഡ് കോച്ചാക്കിയാല്‍ മാത്രമേ സൈന്‍ ചെയ്യൂ എന്ന് കുബാല നിര്‍ബന്ധം പിടിച്ചു. റയല്‍ ഇതംഗീകരിച്ചില്ല. ബാഴ്സിലോണ ഈ അവസരം പ്രയോജനപ്പെടുത്തി. ഡൗസിക്കിനെ കോച്ചാക്കി അവര്‍ അയാളെ സൈന്‍ ചെയ്തു. ഈ സൈനിങിനെ പറ്റി ഒരുപാട് വിവാദ കഥകളുണ്ട്.
1950 ല്‍ സൈന്‍ ചെയ്തെങ്കിലും വിലക്ക് മാറി 1951 ലേ അയാള്‍ക്ക് ബാഴ്സക്ക് വേണ്ടി കളിക്കാനായുളളു. ആദ്യ 7 മത്സരങളില്‍ 6 ഗോള്‍ നേടി അയാള്‍ ബാഴ്സയെ കോപ്പ ഡെല്‍ ജെനറല്സിമോ (ഇന്ന് കോപ്പ ഡെല്‍ റേ) ചാമ്പ്യന്മാരാക്കി. അയാളുടെ കളി കാണാന്‍ കാറ്റലിയന്‍ ജനത സ്റ്റേഡിയത്തിലേക്കൊഴുകി. 60000 കപ്പാസിറ്റി ഉണ്ടായിരുന്ന സ്റ്റേഡിയം പലപ്പോഴും മത്സരങള്‍ക്ക് പോരാതെ വന്നു.
1951-52 ല്‍ കുബാല ഡൗസിക്ക് സഖ്യം സ്പാനീഷ് ലീഗടക്കം 5 കിരീടങ്ങൾ നേടി. ആ സീസണില്‍ സ്പോട്ടിങ് ഗിജോണിനെതിരെ ഒരു മത്സരത്തില്‍ അയാള്‍,നേടിയ 7 ഗോളുകള്‍ ഇന്നും ലാലീഗ റെക്കോര്‍ഡ് ആണ്. ഒരു ക്ളബിന്റെ അക്കാലത്തെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. സൂര്യനെകാള്‍ തിളങ്ങുന്ന 6 കാര്യങ്ങളാണ് ലോകത്തിലെന്ന് ബാഴ്സിലോണ ജനത പാടി നടന്നു. ” Barcelona’s 5 cups and the shit that is Espanol’
എന്നാല്‍ അടുത്ത സീസണില്‍ അയാള്‍ക്ക് ടിബി ബാധിച്ചു. ഇനിയൊരിക്കലും കളി കളത്തില്‍ തിരിച്ചു വരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ആല്പസ് പര്‍വത നിരകളില്‍ പോയി ട്രെയിന്‍ ചെയ്ത് അവിടത്തെ കാലവസ്ഥയില്‍ അയാള്‍ ടിബിയെ തോല്‍പ്പിച്ചു. അയാള്‍ തിരിച്ചു വന്നപ്പോഴേക്കും ഡൗസിക്ക് ക്ളബ് വിട്ടിരുന്നു. പക്ഷേ അയാള്‍ അവിടെ തുടരാന്‍ തിരുമാനിച്ചു. 11 വര്‍ക്ഷം നീണ്ട യാത്ര. 345 കളികളില്‍ 280 ഗോള്‍ നേടിയ യാത്ര. ക്ളബിന്റെ ഷെല്‍ഫില്‍ ട്രോഫികള്‍ നിറഞ്ഞു.
കുബാല സ്പാനീഷ് ഫുട്ട്ബോളിന്റെ മുഖം മാറ്റി. ഓപ്പോസിഷന്‍ വാളിന് മുകളിലൂടെ കേള്‍ഡ് ഫ്രീകിക്കുകള്‍ ആദ്യമായി ലോകത്തിന് കാണിച്ച കൊടുത്തതയാളായിരുന്നു അദ്ദേഹം. സുന്ദരമായ സെറ്റ് പീസ് ഗോളുകള്‍ എങ്ങനെ നേടാമെന്നും . ‘ ദി കുബാല കേള്’ എന്നൊരു പ്രിയോഗം തന്നെയുണ്ടായിരുന്നു അന്ന്. സിഡ് ലോയുടെ ” Fear and Loathing in La ligua” എന്ന പുസ്തകത്തില്‍ പറയുന്നത് കുബാലയുടെ ശൈലി അഗ്രസ്സിവും സ്ട്രോങുമായ പ്ളേമേക്കിങ് ആയിരുന്നു എന്നാണ്. പവറും ടെക്കനിക്കുമടങിയ ഗെയിം ആയിരുന്നു അയാളുടേത്. മാത്രമല്ല നിസ്വര്‍ത്ഥനായ കളികാരനുമായിരുന്നു അയാളുടേത്. തന്റെ കരിയറിലാകെ അയാള്‍ പാഴാക്കിയത് ഒരേ ഒരു പെനാല്‍റ്റി മാത്രമായിരുന്നു.
എന്തായിരുന്നു ബാഴ്സ ടീമില്‍ കുബേലയുടെ സ്ഥാനം ?. അയാളെ ഒരു പ്രമുഖ മത്സരത്തില്‍ ഇറക്കാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ എക്കാലത്തെയും മികച്ച പരീശീലകനായിരുന്ന ഹെലോനിയ ഹെരാരിയോക്ക് പണി പോയി എന്നതിലറിയാം അയാള്‍ ബാഴ്സക്ക് ആരായിരുന്നു. കാണികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇന്നത്തെ ബാഴ്സിലോണയുടെ സ്റ്റേഡിയമായ ന്യൂ ക്യാമ്പ് ഉണ്ടാക്കാന്‍ മുന്കൈയെടുത്തതയാളാണ്. ഫ്രാങ്കോയുടെ റയല്‍ മാഡ്രിഡിന് കാറ്റലിയന്‍ ജനതയുടെ ഉത്തരമായിരുന്നു കുബാല .
കാലങള് കഴിഞ്ഞപ്പോള്‍ കാറ്റലിയന്‍ ജനതക്കും ബാഴ്സക്കുമപ്പുറം കുബാലയെന്ന് പേര് വിസ്മരിക്കപെട്ടു. കാരണം അയാള്‍ക്ക് യൂറോപ്യന്‍ കപ്പോ ലോകകപ്പോ ഉണ്ടായിരുന്നില്ല. തന്റെ മികവുറ്റ കാലങള് പിന്നിട്ട ശേക്ഷം 1959 ലാണയാള്ക്ക് യൂറോപ്പ്യന്‍ കപ്പില്‍ കളിക്കാനായത്. ലോകകപ്പ് ഒരിക്കലും അയാള്‍ക്ക് കളിക്കാനായില്ല. ഹങ്കറി വേണ്ടി കളിക്കാനുളള അവസരം അയാള്‍ നിക്ഷേധിച്ചു. 1962 ല്‍ പ്രായമേറിയ കുബാലക്ക് സ്പാനീഷ് ടീമില്‍ സ്ഥാനം കിട്ടിയെങ്കിലും പരിക്ക് മൂലം കളിക്കാനായില്ല.
ബാഴ്സിലോണ ഫാന്‍സ് കാലഘട്ടങളില്‍ അയാളെ തങ്ങളിലൊരാളായി, ഒരു കാറ്റലിയന്‍ തന്നെ ആയി അംഗീകരിച്ചു പോരുന്നു. 1999 ല്‍ ബാഴ്സിലോണയുടെ നൂറ്റാണ്ടിന്റെ കളികാരനായി തിരെഞ്ഞെടുക്കപെട്ടത് കുബാലയായിരുന്നു. കുബാലയുടെ ബാഴ്സിലോണയന് ആരാധകരിലെ ഇന്‍ഫ്ളുവന്‍സ് അടിച്ച ഗോളിലോ അസിസ്റ്റുകളിലോ നേടിയ കിരീടങ്ങളിലോ അളക്കാനാകില്ല. അത് അതിനുമേറെ ഉയരെയാണ്. ലിയോ മെസ്സിയെ നിഴലിലാക്കുന്ന വികാരമായ ഒരു കളികാരന് ബാഴ്സിലോണക്ക് കളിച്ചെങ്കില്‍ അത് കുബാലയാണ്.
ബാഴ്സയിലെ കുബാലയെ പറ്റി ഇങനെ സംഗ്രഹിക്കാം ”Mes Que un Jugador” ….
മോര് ദാന്‍ എ ക്ളബിന്റെ , മോര് ദാന്‍ ജസ്റ്റ് എ പ്ളെയര്‍……..
©Rayemon Roy Mampilly






































