Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ബോണ്മതിന് മൂന്നാം ജയം

September 21, 2019

author:

പ്രീമിയര്‍ ലീഗില്‍ ബോണ്മതിന് മൂന്നാം ജയം

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബോണ്മത് സൗതാമ്ബ്ടണെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സൗതാമ്ബ്ടണെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ പിറന്ന മൽസരത്തിൽ ബോണ്മത് മികച്ച പ്രകടനമാണ് നടത്തിയത്. മത്സരം ആരംഭിച്ചപ്പോൾ മുതൽ ആക്രമണം അഴിച്ചുവിട്ട ബോണ്മത്  ആദ്യ ഗോൾ പത്തം മിനിറ്റിൽ നേടി. നതാന്‍ ആകെ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് മുപ്പത്തിയഞ്ചാം മിനിറ്റിൽ  ഹാരി വില്‍സണിലൂടെ രണ്ടാം ഗോൾ നേടി അവർ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകൾ ആണ് ബോണ്മതിൻറെ വിജയത്തിന് നിർണായകമായത്.

രണ്ടാം പകുതിയിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. തകർപ്പൻ തിരിച്ചുവരവ് നടത്തിയ സൗതാമ്ബ്ടൺ അമ്പത്തിരണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി. പെനാൽറ്റിയിലൂടെയാണ് അവർ ഗോൾ നേടിയത്. സൗതാമ്ബ്ടണിന് വേണ്ടി ജെയിംസ് ആണ് ഗോൾ നേടിയത്. ആദ്യ ഗോളിന് ശേഷം സൗതാമ്ബ്ടൺ  ഗ്രൗണ്ടിൽ നിറഞ്ഞ് കളിക്കുകയായിരുന്നു. അവരുടെ ആക്രമണത്തിൽ ബോണ്മതിന് പിടിച്ചു നില്ക്കാൻ നല്ല രീതിയിൽ വിയർക്കേണ്ടി വന്നു. രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയിട്ടും അവർക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സൗതാമ്ബ്ടണ്‍ ഗോള്‍കീപ്പറിന്റെ അബദ്ധം ബോണ്മതിന് മൂനാം ഗോൾ നേടാൻ സഹായമായി. ഇന്ന് ജയിച്ചതോടെ പത്ത് പോയിന്റുമായി ബോണ്മത് മൂന്നാം സ്ഥാനത്തെത്തി.

Leave a comment