Uncategorised

ബാറ്റിംഗ് പറുദീസയിൽ ജയ്‌സ്വാളിനു പുറമെ ഗില്ലിനും സെഞ്ച്വറി

October 11, 2025

author:

ബാറ്റിംഗ് പറുദീസയിൽ ജയ്‌സ്വാളിനു പുറമെ ഗില്ലിനും സെഞ്ച്വറി

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യക്ക് മത്സരത്തിൽ ശക്തമായ മുൻ‌തൂക്കം . രണ്ടു സെഞ്ചുറിയൻമ്മാരുടെ ബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് 518/ 5 നു ഡിക്ലയർ ചെയ്തു . ഒരു ട്രിപ്പിൾ സെഞ്ച്വറി അവസരം ഉണ്ടായിരുന്ന ജയ്‌സ്വാൾ ഗില്ലുമായുള്ള ധാരണപ്പിശകിൽ പെട്ടെന്ന് തന്നെ പുറത്തായപ്പോൾ തുടർന്നു വന്ന നിധീഷ് കുമാർ റെഡ്‌ഡിയും ദ്രുവ് ജൂറീലും ക്യാപ്റ്റന് മികച്ച പിന്തുണ നൽകി . മറുപടി ബാറ്റിങ്ങിൽ വിൻഡീസ് കളിനിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ് . വിൻഡീസിന്റെ വീണ നാലിൽ മൂന്നു വിക്കറ്റും സ്വന്തമാക്കിയത് ജഡേജയാണ് . നിലവിൽ വിൻഡീസ് ഒന്നാം ഇന്നിഗ്‌സിൽ 378 റൺസ് പിന്നിലാണ്.

Leave a comment