Uncategorised

വനിതാ ലോക കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി

October 9, 2025

author:

വനിതാ ലോക കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി

2025 വനിതാ ലോകകപ്പിൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ദുര്‍ഭാഗ്യകരമായ പരാജയ പരമ്പര തുടരുകയാണ്. നിലവിലെ ചാമ്പ്യൻമാർ ആയ ഓസ്‌ട്രേലിയയെ ഒരുഘട്ടത്തിൽ  76/7 എന്ന നിലയിലേക്ക് തള്ളിയിടാൻ സാധിച്ചെങ്കിലും , ബെത്ത് മൂണിയുടെ അതുല്യമായ ബാറ്റിംഗ് പാകിസ്ഥാന്റെ പ്രതീക്ഷകൾ തകർത്തു. മൂണിയുടെ മനോഹരമായ സെഞ്ചുറിയുടെ (109 റൺസ്) ബലം കൊണ്ട് ഓസ്‌ട്രേലിയ 50 ഓവറിൽ 221/8 എന്ന സ്കോറിലേക്ക് മുന്നേറി. മറുപടി ഇന്നിംഗ്സിൽ ഓസ്‌ട്രേലിയൻ ബൗളർമാർ തങ്ങളുടെ മികവ് തെളിയിച്ചപ്പോൾ പാക്കിസ്ഥാൻ വെറും 114 റൺസിന് പുറത്തായി .

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മികച്ച തുടക്കമെടുത്തുവെങ്കിലും, അലിസ ഹീലി മോശം ഫോം തുടർന്നു. നല്ല തുടക്കത്തിനു പിന്നാലെ  പവർപ്ലേയിൽ ഹീലി പുറത്തായി. അതിനു ശേഷമാണ് ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നിര തകർച്ച നേരിട്ടത് — 22-ആം ഓവറിനുള്ളിൽ തന്നെ സ്കോർ 76/7 ആയി ഇടിഞ്ഞു. ബെത്ത് മൂണിയും കിം ഗാർത്തും ചേർന്ന് 39 റൺസിന്റെ വിലപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, ഡയാന ബൈഗിന്റെ സ്റ്റമ്പിങ്ങിൽ പുറത്തായി .

അതേസമയം, ബെത്ത് മൂണി അതുല്യമായ ധൈര്യവും ക്ഷമയും കാട്ടി ഇന്നിംഗ്സ് നയിച്ചു. പിന്നീടുള്ള ഘട്ടത്തിൽ ആലാന കിംഗ് ചേർന്നതോടെ  ബാറ്റിംഗ് സമീപനത്തിൽ മാറ്റം കൊണ്ടുവന്നു. മൂണിയുടെ ഈ ആക്രമണ ബാറ്റിംഗ്  ബൗളർമാർക്ക് പ്രതിരോധിക്കാനാവുന്ന ലക്‌ഷ്യം ഉറപ്പാക്കി. മൂണി 48-ആം ഓവറിൽ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറിയും, കിംഗ് വെറും 48 പന്തിൽ തന്നെ തന്റെ ആദ്യ ഏകദിന അർധ സെഞ്ചുറിയും നേടി. ഇതോടെ ഓസ്‌ട്രേലിയ 221 റൺസെന്ന ബലപ്പെട്ട സ്കോറിൽ ഇന്നിംഗ്സ് പൂർത്തിയാക്കി.

പാകിസ്ഥാന്റെ മറുപടി ഇന്നിംഗ്സ് പ്രതീക്ഷിച്ചത്രയും ദൈർഘ്യമേറിയതായിരുന്നില്ല. ആദ്യ ഒൻപത് ഓവറിനുള്ളിൽ വെറും 31 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ടീമിന്റെ പ്രതീക്ഷകൾ തകർന്നു. നിലവിലെ ചാമ്പ്യന്മാരെ സമ്മർദ്ദത്തിലാക്കി വിജയം നേടാൻ  മികച്ച അവസരം കൈവന്നിട്ടും, അതിനെ ഭാവനാസൂന്യമായ ബാറ്റിങ്ങിലൂടെ  പാകിസ്ഥാൻ നഷ്ടപ്പെടുത്തി . 16 ഏകദിന മത്സരങ്ങളിലൊന്നിലും ഓസ്‌ട്രേലിയയെ തോൽപ്പിക്കാനാകാത്ത പാകിസ്ഥാൻ ടീമിന്റെ ഈ പ്രകടനം നിരാശാജനകമായിരുന്നു. ഓസ്‌ട്രേലിയൻ ബൗളർമാർ തുടക്കം മുതൽ അവസാനം വരെ  ആധിപത്യം പുലർത്തി, മത്സരത്തെ പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ നിർത്തി

Beth Mooney 109 റൺസുമായി ഹീര്‍ “Player of the Match” ആയി തെരഞ്ഞെടുക്കപ്പെട്ടു .

Leave a comment