തിരിച്ചുവരവ് ഗംഭീരമാക്കി ജോസ് ബട്‌ലറും ലിയാം ഡോസണും : ആദ്യ ടി20യിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ചെസ്റ്റർ-ലെ-സ്ട്രീറ്റ്: ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ഒന്നാം ടി20 മത്സരത്തിൽ ഇംഗ്ലണ്ട് 21 റൺസിന് വിൻഡീസിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടാനെ കഴിഞ്ഞൊള്ളു. 59 പന്തിൽ നിന്ന് 96 റൺസ് നേടിയ ജോസ് ബട്‌ലറും നാല് വിക്കറ്റ് നേടിയ ലിയാം ഡോസനണും ആണ് ഇംഗ്ലണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0 മുന്നിൽ എത്തി.
ടോസ് നേടി ആദ്യ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം അത്ര നല്ലതായിരുന്നില്ല. സ്‌കോർ 16ൽ എത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, ഇതോടെ സമ്മർദ്ദത്തിലായ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലർ ഏറ്റെടുക്കുകയായിരുന്നു. ജാമി സ്മിത്ത്(38)നൊപ്പം ചേർന്ന് ബട്ലർ ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 79 റൺസ് നേടി. പിന്നീട് രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണെകിലും ബട്ലർ ടീമിനെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റിൽ ജേക്കബിനൊപ്പം ചേർന്ന്(23*) ടീമിനെ സുരക്ഷിതമായ നിലയിലേക്ക് എത്തിച്ചു. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 96 റൺസിൽ ബട്ലർ പുറത്തായത് ടീമിനെ തിരിച്ചടിയായി. എന്നിരുന്നാലും ഇംഗ്ലണ്ട് അവരുടെ ഇന്നിങ്ങ്സ് 188 /6 എന്ന നിലയിൽ എത്തിക്കാൻ കഴിഞ്ഞു. വിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ വിൻഡീസിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടേയിരുന്നു. ഒരു മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ അവർക്ക് കഴിഞ്ഞില്ല. ഇംഗ്ലണ്ട് ബൗളർമാർ കൃത്യമായി അത് തടയുകയും ചെയ്തു. 39 റൺസ് നേടിയ എവിൻ ലൂയിസ് ആണ് അവരുടെ ടോപ് സ്‌കോറർ. ലിയാം ഡോസൺ കൃത്യമായി പന്തെറിഞ്ഞപ്പോൾ വിൻഡീസ് താരങ്ങൾ പതറുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിൽ എത്തി. രണ്ടാം മത്സരം നാളെ ബ്രിസ്റ്റലിൽ നടക്കും.
സ്വന്തം മണ്ണിൽ ഇംഗ്ലണ്ട് ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് ജോസ് ബട്‌ലർ ഇംഗ്ലണ്ടിന്റെ ടി20 ടീമിൽ തിരിച്ചെത്തിയത്. 59 പന്തിൽ നിന്ന് 96 റൺസ് നേടിയ അദ്ദേഹം പുതിയ ബാറ്റിംഗ് നിരയ്ക്ക് മികച്ച നിലവാരം നൽകി. രണ്ട് വർഷത്തിലേറെയായി ഇംഗ്ലണ്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ലിയാം ഡോസൺ, മികച്ച തിരിച്ചുവരവാണ് നടത്തിയത്. 20 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ ആണ് ലിയാം ഡോസൺ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തിയത്.