ഒരു കളിക്കാരന്റെ കരിയറിലെ ഏറ്റവും മികച്ച രാത്രിയില്‍….
മികവിന്റെ അപാരതയില് തിബോ കോര്ത്തിയൂസ് നിറഞ്ഞാടിയ ദിവസം , പക്ഷേ അയാള്ക്ക് റൈസിന്റെ രണ്ട് ഫ്രീകിക്കുകള്ക്ക് മുന്നില് ഒന്നും ചെയ്യാന് ഉണ്ടായിരുന്നില്ല….
ആഴ്സണലിനും വെസ്റ്റ്ഹാമിനും വേണ്ടി കളിച്ച 338 മത്സരങ്ങളില് ഒരിക്കല് പോലും ഡയറക്ട് ഫ്രീകിക്ക് ഗോളാക്കാന് സാധിക്കാത്ത റൈസ് പക്ഷേ ഇന്ന് ചരിത്രത്തിലാദ്യമായി ചാമ്പ്യന്സ് ലീഗ് നോക്കൗട്ട് മാച്ചില് ഡയറക്ട് ഫ്രീകിക്കില് നിന്ന് ഇരട്ട ഗോള് നേടുന്ന താരമായി…
3 ഗോള് ലീഡ് തീര്ച്ചയായും അതി ഭയങ്കരമായ ലീഡ് ആണ്… മറികടക്കാന് അസാധ്യമായൊന്ന്… തിബോയുടെ അസാധ്യ പ്രകടനമില്ലെങ്കില് ഇതിലേറേ ഗോളിന് ജയിച്ചേനേ…
എങ്കിലും ആഴ്സണലിനൊപ്പം ബാഴ്സയുടേയും ആരാധകന് എന്ന നിലയില് ആന്ഫീല്ഡിലേയും , റോമിലേയും രാത്രികള് ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്നതിനാല്, തീര്ച്ചയായും സാന്റെിയോഗോ ബെര്ണാബുവിനെ ഇപ്പോഴും ഭയത്തോടെ നോക്കി നില്ക്കുകയാണ്….