മികച്ച പ്രകടനവുമായി സഞ്ജു സാംസൺ : മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സർവീസസിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് ജയം
ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സർവീസസിനെതിരെ കേരളത്തിന് ജയം. മികച്ച പ്രകടനവുമായി സാംസൺ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒടുവിൽ 3 വിക്കറ്റിന് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി കേരളം വിജയകരമായി ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ 149/9 എന്ന സ്‌കോറാണ് നേടിയത്. 29 പന്തിൽ 41 റൺസുമായി മോഹിത് അഹ്ലാവത് ടോപ് സ്കോറർ ആയപ്പോൾ വിനീത് ധൻഖർ 28 പന്തിൽ 35 റൺസ് നേടി. അരുൺ കുമാറും 22 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്തു സർവീസസിനെ 149 എന്ന സ്‌കോറിലെത്തിച്ചു. 4 ഓവറിൽ 30 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി അഖിൽ സ്കറിയയുടെ മികവിലാണ് കേരളത്തിൻ്റെ ബൗളർമാർ തിളങ്ങിയത്. എം.ഡി.നിധീഷും 26ന് 2 വിക്കറ്റും വിനോദ് കുമാറും 28ന് 1 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 18.1 ഓവറിൽ 153/7 എന്ന നിലയിൽ വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് ബാക്കിനിൽക്കെ മറികടന്നു. 45 പന്തിൽ 75 റൺസ് നേടിയ സഞ്ജു സാംസൺ ബാറ്റിംഗിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രോഹൻ കുന്നുമ്മൽ 19 പന്തിൽ 27 റൺസും സൽമാൻ നിസാർ 19 പന്തിൽ 21* റൺസുമായി പുറത്താകാതെ നിന്നു. 3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പുൽകിത് നാരംഗാണ് സർവീസസിന് വേണ്ടി മികച്ച ബൗളിംഗ് നടത്തി. വിശാൽ ഗൗർ 3 ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി, അമിത് ശുക്ല 4 ഓവറിൽ 40 റൺസ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി.