EPL 2022 European Football Foot Ball International Football Top News transfer news

റോഡ്രിഗോ ബെൻ്റാൻകറിനെ ഏഴു മല്‍സരങ്ങളില്‍ നിന്നും വിലക്കി ഇംഗ്ലിഷ് ഫൂട്ബോള്‍

November 18, 2024

റോഡ്രിഗോ ബെൻ്റാൻകറിനെ ഏഴു മല്‍സരങ്ങളില്‍ നിന്നും വിലക്കി ഇംഗ്ലിഷ് ഫൂട്ബോള്‍

ജൂണിൽ ഉറുഗ്വായൻ ടെലിവിഷന് നല്കിയ അഭിമുഖത്തില്‍ മോശം ഭാഷ ഉപയോഗിക്കുകയും കളിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് റോഡ്രിഗോ ബെൻ്റാൻകറിന് പിഴ.  ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ടോട്ടൻഹാം ഹോട്സ്പർ മിഡ്ഫീൽഡർ  ഏഴ് ഗെയിം വിലക്കും 100,000 പൗണ്ട് പിഴയും വിധിച്ചു.നിരോധനം ഇംഗ്ലീഷ് ക്ലബ് ഫുട്ബോളിന് മാത്രമേ ബാധകമാകൂ, യൂറോപ്യൻ മത്സരത്തിനല്ല. അതായത് യൂറോപ്പ ലീഗിൽ റോമയ്ക്കും റേഞ്ചേഴ്സിനുമെതിരെ അദ്ദേഹത്തിന് ഇപ്പോഴും മത്സരിക്കാം.

Rodrigo Bentancur: Tottenham midfielder banned for seven matches over  racial slur about Son Heung-min - BBC Sport

 

മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവരുമായുള്ള പ്രീമിയർ ലീഗ് മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ കാരബാവോ കപ്പ് ക്വാർട്ടർ ഫൈനലും അദ്ദേഹത്തിന് നഷ്ടമാകും.ഉറുഗ്വേൻ ടെലിവിഷൻ പ്രോഗ്രാമായ “പോർ ലാ കാമിസെറ്റ”യിൽ ബെൻ്റാൻകൂർ അഭിമുഖം നടത്തിയതിന് ശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പിൽ നിന്നുമാണ് അദ്ദേഹം പുലിവാല് പിടിച്ചത്.റാഫ കോട്ടെലോ ബെൻ്റാൻകൂറിനോട് ഒരു സ്പർസ് കളിക്കാരൻ്റെ ഷർട്ട് ചോദിച്ചപ്പോള്‍ സണ്‍ ഹ്യൂങ്-മിനിന്‍റെ  ടി ഷര്‍ട്ട് തന്നാല്‍ മതിയോ എന്നും , ഒരു പക്ഷേ ഇത് അദ്ദേഹത്തിന്റെ കസിന്റെ ഷര്‍ട്ട് ആയിരിക്കാം എന്നും , അവര്‍ എല്ലാവരും കാണാന്‍ ഒരേ പോലെ ആയതിനാല്‍ ഒന്നും പറയാന്‍ കഴിയില്ല എന്നും താരം പറഞ്ഞു.ഇതാണ് എല്ലാ പുലിവാലിനും വഴി ഒരുക്കിയത്.

 

 

Leave a comment