സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ റാബിയോട്ട് അഴിഞ്ഞാടി ; ഇറ്റലിയെ തകര്‍ത്ത് ഫ്രാന്‍സ്
അഡ്രിയൻ റാബിയോട്ടും ലൂക്കാസ് ഡിഗ്‌നെയും ചേർന്ന് തങ്ങളുടെ 50-ാം അന്താരാഷ്ട്ര മത്സരത്തില്‍ തകര്‍ത്താടിയപ്പോള്‍ നേഷൻസ് ലീഗ് ഗ്രൂപ്പ് A2 നിർണായകമായ മല്‍സരത്തില്‍ ഫ്രാൻസിന് ഇറ്റലിക്കെതിരെ 3-1 എവേ ജയം നേടി എടുക്കാന്‍ കഴിഞ്ഞു.റാബിയോട്ട് മല്‍സരത്തില്‍ രണ്ടു ഗോളുകള്‍ നേടി.രണ്ടിനും വഴി ഒരുക്കിയത് ഡിഗ്നെ തന്നെ ആയിരുന്നു.
ഡിഗ്നെയുടെ ഫ്രീക്കിക്ക് ആണ് ഫ്രാന്‍സിന്‍റെ രണ്ടാം ഗോളിന് വഴി ഒരുക്കിയത്.ഡിഗ്നെയുടെ കിക്ക് തടുക്കാന്‍ നോക്കിയ ഇറ്റാലിയന്‍ കീപ്പര്‍ ആയ ഗുഗ്ലിയൽമോ വികാരിയോയുടെ അക്കൌണ്ടില്‍ ഒരു ഓണ്‍ ഗോളായി കിടക്കും എങ്കിലും ഈ ഗോളിന് പിന്നിലെ സകല ക്രെഡിറ്റും നല്കേണ്ടത് ഡിഗ്നെക്ക് തന്നെ ആണ്.35 ആം മിനുട്ടില്‍ ആൻഡ്രിയ കാംബിയാസോ ഒരു ഗോള്‍ മറിച്ച് നല്കി ഇറ്റലിക്ക് നേരിയ പ്രതീക്ഷ നല്കി എങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞ ഫ്രാന്‍സ് അസൂറിപ്പടയുടെ എല്ലാ വെല്ലുവിളികളും ഭംഗിയായി മറികടന്നു.സെപ്തംബറിൽ പാർക് ഡെസ് പ്രിൻസസിൽ റിവേഴ്സ് ഫിക്സ്ച്ചറില്‍ ഇറ്റലി ആയിരുന്നു ജയം നേടിയത്.എന്നാല്‍ മികച്ച ഗോള്‍ വിത്യാസത്തില്‍ നിലവിലെ ടേബിള്‍ ടൊപ്പര്‍ ഫ്രാന്‍സ് തന്നെ ആണ്.