എംഎസ്എന്‍ ത്രയം അമേരിക്കയില്‍ വിരിയുമോ !!!!!!!!!
മയാമിയില്‍ മെസ്സി,സുവാരസ്,ആല്‍ബ,ബുസ്ക്കറ്റ്സ് എന്നിവര്‍ക്കൊപ്പംഅവരുടെ ഉറ്റ ചങ്ങാതി നെയ്മറും ചേരാന്‍ ഒരുങ്ങുന്നത്തായി വാര്‍ത്ത.അതിനു പ്രധാന കാരണം മെസ്സി താമസിക്കുന്നിടത്ത് നിന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്യാവുന്ന മിയാമിയിലെ ബാൽ ഹാർബർ ഏരിയയില്‍ 26 മില്യൺ ഡോളർ വിനിയോഗിച്ച് ഒരു വീട് നെയ്മര്‍ വാങ്ങിയിട്ടുണ്ട്.ഇത് കൂടാതെ ഈ സീസണ്‍ അവസാനിച്ചാല്‍ നെയ്മര്‍ ഫ്രീ ഏജന്‍റ് ആവുകയും ചെയ്യും.
യൂറോപ്പ് ഫൂട്ബോളുമായി ഒരു തരത്തില്‍ ഉള്ള കണക്ഷൻ ഇല്ല എങ്കിലും ഇന്നലെ മുതല്‍ ഇതാണ് ഫൂട്ബോള്‍ ലോകത്തെ ചൂടേറിയ വാര്‍ത്ത.നെയ്മര്‍-മെസ്സി-സുവാരസ് ത്രയം പിച്ചില്‍ ഒരുമിക്കുന്നു എന്നത് ഫൂട്ബോള്‍ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഒരു ഉത്സവം ആണ്.മെസ്സിയുമായി ഒന്നിക്കാന്‍ നെയ്മര്‍ പലപ്പോഴും ശ്രമം നടത്തിയിരുന്നു, എങ്കിലും അത് എല്ലാം വിഫലമായി പോവുകയായിരുന്നു.അടുത്ത സീസണില്‍ ബെക്കാമിന്റെ ടീം നെയ്മറെ സ്വന്തമാക്കണം എങ്കില്‍ വളരെ ചര്‍ച്ചക്കും വില പേശലിനും ഒരുങ്ങേണ്ടി വരും.കാരണം ഇപ്പോള്‍ നെയ്മര്‍ വാങ്ങുന്ന സാലറി 100 മില്യണ്‍ യൂറോ ആണ്.ആ നിലയില്‍ വലിയ ഒരു തുക തന്നെ നെയ്മര്‍ക്ക് നല്കാന്‍ മയാമി മാറ്റി വെക്കേണ്ടി വരും.