എല്‍ ക്ലാസിക്കോ – വംശീയ അധിക്ഷേപം ;ബാഴ്സ താരങ്ങളുടെ രക്ഷക്ക് എത്തി വിനീഷ്യസ് !!!!!!
ഇന്നലെ റയലിനെതിരെ മിന്നും ജയം നേടിയ ബാഴ്സ താരങ്ങള്‍ക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയ റയല്‍ ആരാധകര്‍ക്ക് എതിരെ വിനീഷ്യസ്.മല്‍സരശേഷം സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ് ഇത് പുറം ലോകം അറിഞ്ഞത്.മൂന്നാം ഗോള്‍ നേടിയ യമാലിനെതിരെ ആണ് റയല്‍ ആരാധകര്‍ വിമര്‍ശനം അഴിച്ചു വിട്ടത്.അദ്ദേഹത്തിനെയും റഫീഞ്ഞയേയും , അന്‍സു ഫാട്ടിയേയും ആണ് റയല്‍ ആരാധകര്‍ നോട്ടം ഇട്ടിരിക്കുന്നത്.

“ഇന്നലെ ബെർണബ്യൂവിൽ നടന്ന വംശീയ അധിക്ഷേപങ്ങള്‍ ഭയപ്പെടുന്നത് ആണ്.നമ്മുടെ സമൂഹത്തിൽ ഈ കുറ്റവാളികൾക്ക് ഇടമില്ല.ലാമിൻ, അൻസു ഫാട്ടി, റഫിൻഹ എന്നിവർക്ക് എൻ്റെ എല്ലാ പിന്തുണയും. കുറ്റക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും മാഡ്രിഡും പോലീസും പ്രവർത്തിക്കുമെന്ന് എനിക്കു ഉറപ്പാണ്.”വിനീഷ്യസ് എക്‌സിൽ പോസ്റ്റ് ചെയ്തു.നേരത്തെ, വംശീയ അധിക്ഷേപത്തെ “അസഹനീയം” എന്ന് ലാലിഗ വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ ഉടന്‍ തന്നെ നടപടി എടുക്കും എന്നു റയല്‍ മാഡ്രിഡും ലാലിഗയും അറിയിച്ച് കഴിഞ്ഞു.