ചാമ്പ്യന്‍സ് ലീഗ് ; മ്യൂണിക്കിനെതിരെ പഴയ കണക്ക് വീട്ടാന്‍ ബാഴ്സലോണ
ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വാശി ഏറിയ പോരാട്ടം ഇന്ന് നടക്കും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബാഴ്സലോണ ആറ് തവണ യൂറോപ്പിയന്‍ രാജാക്കന്മാര്‍ ആയ മ്യൂണിക്കിനെ നേരിടും.രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും മൂന്ന് പോയിൻ്റ് മാത്രമേ നേടിയിട്ടുള്ളൂ.ഇനിയും ഒരു തോല്‍വി ഇരു ടീമുകള്‍ക്കും വലിയ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും.അതിനാല്‍ ഇന്നതെ മല്‍സര്‍ത്തില്‍ ഇരുവര്‍ക്കും ജയിച്ചേ തീരൂ.
ഇന്ന് ബാഴ്സയുടെ ഹോം ഗ്രൌണ്ടില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ ആറു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും അന്ന് വിജയം കൂട്ട് നിന്നത് മ്യൂണിക്കിന് ഒപ്പം ആയിരുന്നു. അതിനാല്‍ ഇന്നതെ മല്‍സരത്തിലും മാനസിക പിന്തുണ കൂടുതല്‍ ജര്‍മന്‍ ക്ലബിന് തന്നെ ആണ്.എന്നാല്‍ ഫ്ലിക്കിന് കീഴില്‍ ഒരു പുതിയ സിസ്റ്റത്തില്‍ കളിക്കുന്ന ബാഴ്സലോണ ആ പഴയ ക്ലബ് അല്ല.ഹൈ ഇന്‍റെന്‍സ് ഫൂട്ബോള്‍ കളിക്കുന്ന ഇവര്‍ ഇപ്പോള്‍ ഈ സീസണിലെ എല്ലാ മല്‍സരത്തിലും എതിരാളികളെ നിഷ്പ്രഭം ആക്കി കളഞ്ഞു.ഇന്ന് അതേ ഫോര്‍മാറ്റില്‍ കളിക്കുന്ന മ്യൂണിക്കിനെതിരെ ഫ്ലിക്ക് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നു കാത്തിരുന്ന് തന്നെ കാണണം.