ഡോർട്ട്മുണ്ടിനെതിരായ മാഡ്രിഡിൻ്റെ തിരിച്ചുവരവ് ; ക്രെഡിറ്റ് മൊത്തം വിനീഷ്യസിന് നല്കി അന്‍സലോട്ടി
ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അവിചാരിത തിരിച്ചു വരവ് നടത്തിയ റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി തങ്ങളെ എന്തു കൊണ്ടാണ് ചാമ്പ്യന്‍സ് ലീഗിലെ രാജാക്കന്മാര്‍ എന്നു വിളിക്കുന്നത് എന്നു തെളിയിച്ച് കഴിഞ്ഞു.എന്നാല്‍ ഇന്നലത്തെ മാര്‍ക്ക് മുഴുവനും നല്‍കേണ്ടത് വിനീഷ്യസ് ജൂനിയര്‍ക്ക് ആണ് എന്നു മല്‍സരശേഷം അന്‍സലോട്ടി പറഞ്ഞു.മല്‍സരത്തില്‍ എത്ര തിരിച്ചടി നേരിട്ടാലും പിച്ചില്‍ ഊര്‍ജത്തോടെ കളിക്കുന്ന വിനീഷ്യസിനെ അന്‍സലോട്ടി അസാധാരണ താരം എന്നും വിശേഷിപ്പിച്ചു.

“വിനീഷ്യസിന് ലഭിച്ച പോലൊരു സെക്കന്‍ഡ് ഹാഫ് ഏതൊരു താരത്തിനും കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.അദ്ദേഹം ഊർജ്ജസ്വലതയോടെയും തീവ്രതയോടെയും അസാധാരണമായ ഇച്ഛാശക്തിയോടെയും കളിച്ചു.ബലോണ്‍ ഡി ഓര്‍ അദ്ദേഹം തന്നെ ജയിക്കും എന്നു എനിക്കു ഉറപ്പ് ആണ്.അത് ഈ പ്രകടനം കൊണ്ടല്ല.കഴിഞ്ഞ സീസണിലെ അസാധാരണ പ്രകടനം മുന്‍ നിര്‍ത്തിയാണ്.”ആൻസലോട്ടി തൻ്റെ മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.2024 ലെ ബാലൺ ഡി ഓർ ജേതാവിനെ പാരീസിൽ നടക്കുന്ന ചടങ്ങിൽ സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് വിനീഷ്യസിൻ്റെ ഹാട്രിക്ക്.