തങ്ങളുടെ തട്ടകത്തില്‍ വെച്ച് പിഎസ്വിക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ട് പിഎസ്ജി
ചൊവ്വാഴ്‌ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്‌വി ഐൻഹോവനെ സ്വന്തം തട്ടകത്തിൽ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്‍റെ വിഷമത്തില്‍ ആണ് പിഎസ്ജി.വലിയ ചാമ്പ്യന്‍സ് ലീഗ് രാത്രികളില്‍ പാരീസ് സെൻ്റ് ജെർമെയ്ൻ്റെ ദൗർബല്യങ്ങൾ ഒരിക്കൽ കൂടി തുറന്നു കാട്ടിയതായിരുന്നു ഇന്നലത്തെ മല്‍സരം. അഷ്രഫ് ഹക്കീമിയുടെ ഗോള്‍ ആണ് ഫ്രഞ്ച് ടീമിന് സമനില നേടി കൊടുത്തത്.

മല്‍സരം തുടങ്ങി 34 ആം മിനുട്ടില്‍ ഡച്ച് ടീമിന് വേണ്ടി നോവാ ലാങ്ങ് സ്കോര്‍ബോര്‍ഡ് തുറന്നു കൊടുത്തു.ഡെംബെലെയിൽ നിന്ന് പന്ത് വാങ്ങിയ ഇസ്മായേൽ സൈബാരി ലാങ്ങിനെ കണ്ടെത്തി.അദ്ദേഹം ജിയാൻലൂജി ഡോണാരുമ്മയെ മറികടന്ന് കൊണ്ട് പന്ത് വലയില്‍ എത്തിക്കുകയും ചെയ്തു.രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ ബെനിറ്റസിൻ്റെ കാലുകൾക്കിടയിലൂടെ തൊടുത്ത ഷോട്ട് പിഎസ്ജിക്ക് സമനില നേടി കൊടുത്തു.വളരെ ഏറെ അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടും അത് ഒന്നും സ്കോര്‍ ചെയ്യാന്‍ കഴിയാത്തത് തങ്ങളുടെ പിടിപ്പ് കേടായി ഹക്കീമി രേഖപ്പെടുത്തി.കഴിഞ്ഞ മല്‍സരത്തില്‍ ആഴ്സണലിനെതിരെ പിഎസ്ജി പരാജയം നേരിട്ടിരുന്നു.