നേഷൻസ് ലീഗ് : ഇംഗ്ലണ്ടിനെ കെട്ട് കെട്ടിച്ച് ഗ്രീക്കു പട !!!!!!!!
വ്യാഴാഴ്ച വെംബ്ലിയിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ബി 2 മല്‍സരത്തില്‍ ഇംഗ്ലണ്ട് ഗ്രീസിനെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ഇന്നലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ഗ്രീസ് ജയം നേടിയത്.സൌത്ത്ഗെയിറ്റ് പോയതിന് ശേഷം രണ്ടു ജയങ്ങള്‍ നേടാന്‍ കഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ട് സ്റ്റാൻഡിൻ മാനേജർ ലീ കാർസ്‌ലിയെ സ്ഥിരാമാക്കാന്‍ മുറവിളി ഉയര്‍ന്നിരുന്നു.എന്നാല്‍ ഇന്നലത്തെ മല്‍സരഫലത്തോടെ അത് അവസാനിക്കും എന്നത് തീര്‍ച്ചയാണ്.

പാമര്‍,ബെലിങ്ഹാം,ഫോഡന്‍,സാക്ക,റൈസ് എന്നിങ്ങനെ ടോപ് ഫോമില്‍ ഉള്ള താരങ്ങള്‍ ഏറെ ഉണ്ടായിട്ടും ഗ്രീസിനെതിരെ ആധിപത്യം പുലര്‍ത്താന്‍ ത്രീ ലയന്‍സിന് കഴിഞ്ഞില്ല.ബെന്‍ഫിക്കന്‍ ഫോര്‍വേഡ് ആയ വാൻഗെലിസ് പാവ്ലിഡിസ് ആണ് ഗ്രീസിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്.87 ആം മിനുട്ടില്‍ ഒരു ഗോളിന് പിന്നില്‍ നിന്നിരുന്ന ഇംഗ്ലണ്ടിന് സമനില നല്കിയത് ജൂഡിന്‍റെ ധീരമായ ശ്രമം ആയിരുന്നു.എന്നിരുന്നാലും ആ ഗോളിന്‍റെ ആയുസ്സ് വെറും 7 മിനുറ്റ് മാത്രം ആയിരുന്നു.94 ആം മിനുട്ടില്‍ മറ്റൊരു ഗോളും കൂടി കണ്ടെത്തിയതോടെ വാൻഗെലിസ് പാവ്ലിഡിസ് ഈ അടുത്ത കാലത്തെ അട്ടിമറി വിജയങ്ങളുടെ നായകന്‍ ആയി മാറി.