ഇംഗ്ലണ്ട് പാകിസ്ഥാൻ ഒന്നാം ടെസ്റ്റ്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ ഉയർന്ന ടീം സ്കോർ രേഖപ്പെടുത്തി ഇംഗ്ലണ്ട്
വ്യാഴാഴ്ച മുളട്ടാനിൽ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലാണ് ഇംഗ്ലണ്ട് ഈ നൂറ്റാണ്ടിലെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ രേഖപ്പെടുത്തിയത്. ഹാരി ബ്രൂക്കിൻ്റെ ട്രിപ്പിൾ സെഞ്ചുറിയുടെയും ജോ റൂട്ടിൻ്റെ ഇരട്ട സെഞ്ചുറിയുടെയും കരുത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുന്നതിനുമുമ്പ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 823 റൺസെടുത്തു.
ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന് പിന്നിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറിയായിരുന്നു ബ്രൂക്കിന്റേത്. ടെസ്റ്റ് ക്രിക്കറ്റിൽ 300 റൺസ് കടക്കുന്ന ആറാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ കൂടിയാണ് ബ്രൂക്ക്.
പാക്കിസ്ഥാൻ്റെ 556 റൺസിന് മറുപടിയായാണ് ഇംഗ്ലണ്ടിൻ്റെ ഗംഭീര ഇന്നിംഗ്‌സ്. ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ ഇന്നിംഗ്‌സ് സ്‌കോറാണിത്. 1997ൽ കൊളംബോയിൽ ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിന് 952 റൺസ് നേടിയ ശ്രീലങ്കയാണ് പട്ടികയിൽ ഒന്നാമത്.