ചാമ്പ്യന്‍സ് ലീഗ് ; ലിവര്‍പൂള്‍ പരാജയം എഴുതി തള്ളാന്‍ എസി മിലാന്‍
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേർ ലെവർകുസനും എസി മിലാനും ബേഅറീനയിൽ ഒത്തുചേരും.ആദ്യത്തെ മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ് ഫെയനൂര്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ എസി മിലാന്‍ ലിവര്‍പൂളിന് മുന്നില്‍ മുട്ടുമടക്കി.സ്കോര്‍ലൈന്‍ 3-1.ചാമ്പ്യന്‍സ് ലീഗില്‍ ഇതിന് മുന്നേ ഈ രണ്ടുട് ഈമുകളും ഏറ്റുമുട്ടിയിട്ടില്ല എന്നത് ഇന്നതെ മല്‍സരത്തിന് കൂടുതല്‍ കൌതുകം പകരുന്നു.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.ഈണത്തെ മല്‍സരത്തില്‍ എങ്ങനെ എങ്കിലും ജയം നേടി ചാമ്പ്യന്‍സ് ലീഗില്‍ വിജയ വഴിയിലേക്ക് വരാനുള്ള ലക്ഷ്യത്തില്‍ ആണ് മിലാന്‍.എന്നാല്‍ ലേവര്‍കുസനെ പോലെ വളരെ വേഗത്തില്‍ കളിക്കുന്ന ഒരു യുവ ടീമുമായി പിടിച്ച് നില്ക്കാന്‍ പോന്ന പ്രതിരോധം മിലാനുണ്ടോ എന്ന സംശയം ഏതൊരു ഫൂട്ബോള്‍ പ്രേമികളുടെയും മനസ്സില്‍ ഉണ്ടായേക്കാം.അതിനുള്ള മറുപടി ഇന്ന് ലഭിക്കും.കഴിഞ്ഞ സീസണില്‍ ബുണ്ടസ്ലിഗ നേടിയ ലേവര്‍കുസന്‍ അനേകം പ്രതീക്ഷകളോടെ ആണ് ചാമ്പ്യന്‍സ് ലീഗിലേക്ക് വന്നിരിക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ ഡച്ച് ക്ലബിനെതിരെ വളരെ മികച്ച പ്രകടനം ആണ് അവര്‍ കാഴ്ചവെച്ചത്.അറ്റാക്കിലും പ്രതിരോധത്തിലും മികച്ച പ്രകടനം ആണ് ഈ ടീം പുറത്തു എടുത്തിരിക്കുന്നത്.