ലാലിഗ ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് അത്ലറ്റിക്കോ
ബാഴ്സയുടെ പ്രാര്‍ഥന ദൈവം കേട്ടോ എന്നത് ഉറപ്പില്ല , എന്നാല്‍ അത് എന്തായാലും അത്ലറ്റിക്കോ മാഡ്രിഡ് കേട്ടു.ഇന്നലെ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ചു.അതും എക്സ്ട്രാ ടൈമില്‍ എയ്ഞ്ചല്‍ കൊറെയ ആണ് സമനില ഗോള്‍ നേടിയത്.യൂറോപ്പിന്‍റെ കം ബാക്ക് കിങ്സ് ആയ റയല്‍ മാഡ്രിഡിന് അവരുടെ തന്നെ സ്വന്തം മരുന്ന് രുചിക്കേണ്ടി വന്നു.
ഇന്നലത്തെ മല്‍സരത്തിന് ശേഷം ഇരു ടീമുകളും ഓരോ പോയിന്‍റ് നേടി കൊണ്ട് രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.രണ്ടാം സ്ഥാനത്ത് ഉള്ള റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് ഉള്ള ബാഴ്സയേക്കാള്‍ മൂന്നു പോയിന്റിന് പുറകില്‍ ആണ്.കൈലിയൻ എംബാപ്പെയെ കാലിന് പരിക്കേറ്റ് നഷ്ടമായതിനാൽ, റയൽ ബോസ് കാർലോ ആൻസലോട്ടി 40-നോട് അടുക്കുന്ന ലൂക്കാ മോഡ്രിച്ചിനെ ടീമിലെത്തിച്ച് മധ്യനിരയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.അതിനാല്‍ തന്നെ കളിയില്‍ നിയന്ത്രണം കൊണ്ട് വരുത്താന്‍ റയലിന് കഴിഞ്ഞു , എന്നാല്‍ അത് ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ മിലിട്ടാവോ നേടിയ ഗോളോടെ കളി ജയിച്ചു എന്നു റയല്‍ ഉറപ്പിച്ചു.എന്നാല്‍ എക്സ്ട്രാ ടൈമില്‍ ഒരു മികച്ച ത്രൂ ബോള്‍ ജാവി ഗാലനില്‍ നിന്നും ലഭിച്ച കൊറെയ ഗോള്‍ റയല്‍ വലയില്‍ എത്തിച്ചതോടെ മല്‍സരം സമനിലയിലേക്ക് കടന്നു.