വീണ്ടും തോല്‍വി ; ഇനിയും താഴാന്‍ യുണൈറ്റഡിന് കഴിയുമോ ???
ഒടുവില്‍ ടോട്ടന്‍ഹാമും യുണൈറ്റഡിനെ പഞ്ഞിക്കിട്ടു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് എതിരില്ലാത്ത മൂന്നു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്ററ്റ്ഡ് ടോട്ടന്‍ഹാമിനെതിരെ പരാജയപ്പെട്ടു.ഇതോടെ ലീഗ് പട്ടികയില്‍ ചെകുത്താന്‍മാരുടെ സ്ഥാനം 1 ആയി കുറഞ്ഞു.ടോട്ടന്‍ഹാം ആകട്ടെ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എട്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനു റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായത് ആണ് യുണൈറ്റഡിനെ ഇത്രക്ക് പരിതാപകരമായ തോല്‍വിയിലേക്ക് നയിച്ചത്.
3 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുക്കാന്‍ ബ്രണ്ണൻ ജോൺസണ് കഴിഞ്ഞു.ആദ്യ പകുതി തീരാന്‍ ഇരിക്കെ ആണ് മാഡിസണ് നേരെ ബ്രൂണോയുടെ ഫൌള്‍.അതോടെ പത്ത് പേരായി യുണൈറ്റഡ് ചുരുങ്ങി.എങ്കിലും അവര്‍ അറ്റാക്ക് ചെയ്യാന്‍ തന്നെ ശ്രമിച്ചു.രണ്ടാം പകുതിയില്‍ അവര്‍ക്കുള്ള മറുപടി രണ്ടും മൂന്നും ഗോളായി ലഭിച്ചു. ഇത്തവണ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത് ഡെജൻ കുലുസെവ്‌സ്‌കി, ഡൊമിനിക് സോളങ്കെ എന്നിവർ ആണ്.മല്‍സരത്തിന് ശേഷം മാനേജര്‍ ടെന്‍ ഹാഗിന് നേരെയും ക്യാപ്റ്റന്‍ ബ്രൂനോക്ക് നേരെയും ഏറെ പ്രതിഷേധം നടത്തിയാണ് ആരാധകര്‍ പോയത്.ഈ ആഴ്ചയില്‍ തന്നെ മാനേജ്മെന്റില്‍ നിന്നും എന്തെങ്കിലും തരത്തില്‍ ഉള്ള നടപടികള്‍ അവര്‍ പ്രതീക്ഷിക്കുന്നു.