ജീവന്‍മരണ പോരാട്ടം ; യുണൈറ്റഡിനും ഏറിക്ക് ടെന്‍ ഹാഗിനും
പ്രീമിയര്‍ ലീഗില്‍ ഇന്നതെ ആഴ്ചയിലെ മികച്ച പോരാട്ടം.മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാം ഹോട്‌സ്‌പറും ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് പരസ്പരം മല്‍സരിക്കും.ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ പത്താം സ്ഥാനത്ത് ടോട്ടന്‍ഹാമും പതിനൊന്നാം സ്ഥാനത്ത് യുണൈറ്റഡും ഉള്ളതിനാല്‍ ഇന്നതെ മല്‍സരത്തിന് വല്ലാത്ത ആരാധക- ആവേശം ഉണ്ടായേക്കും.
ആഴ്സണലിനെതിരെയും ന്യൂ കാസിലിനെതിരെയും പരാജയപ്പെട്ട ടോട്ടന്‍ഹാം കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വിജയം നേടിയിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഫേവറിറ്റ്സ് യുണൈറ്റഡ് ആണ് എങ്കിലും മാനസിക മുന്തൂക്കം ഉള്ളത് ടോട്ടന്‍ഹാമിന് തന്നെ ആണ്.മാഞ്ചസ്റ്ററിന് അക്കട്ടെ ഇന്നതെ മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്നേ അനേകം ഘടകങ്ങൾ അവര്‍ക്ക് തലവേദന നല്കുന്നുണ്ട്.പരിക്ക് ഒരു വശത്ത്, മറു വശത്ത് മോശം മാനേജിങ്.എറിക് ടെന്‍ ഹാഗിന് മേലുള്ള ആരാധകരുടെയും താരങ്ങളുടെയും വിശ്വാസം പോയി കിട്ടിയിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് പിന്നില്‍ ആകെ ഉള്ളത് മാനേജ്മെന്‍റ് മാത്രം ആണ്.ഇന്നതെ മല്‍സരത്തില്‍ തോറ്റാല്‍ ഒരുപക്ഷേ അവരും അദ്ദേഹത്തെ കൈവിടും. അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിജയിക്കേണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആവശ്യം ആണ്.