പ്രീമിയര്‍ ലീഗ് ; സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂള്‍ !!!!!!
നാല് വലിയ തോല്‍വികള്‍, ഒരു സമനില – ഇതാണ് തങ്ങളുടെ തട്ടകമായ മോളിനെക്സ് സ്റ്റേഡിയത്തിലേക്ക് ലിവര്‍പൂളിനെ ക്ഷണിക്കുന്ന വൂള്‍വ്സ് ടീമിന്‍റെ സമ്പാദ്യം.എന്നാല്‍ ലിവര്‍പൂള്‍ ആകട്ടെ അര്‍ണീ സ്ലോട്ടിന് കീഴില്‍ ഒരു പുതു യുഗത്തിന് തയ്യാര്‍ എടുത്ത് കൊണ്ടിരിക്കുകയാണ്.ഈ മിഡ് വീക്കില്‍ അവര്‍ ഈഎഫ് എല്‍ ടൂര്‍ണമെന്റില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
നിലവില്‍ റെഡ്സിന് അടി പറ്റിയത് ആകെ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആണ്.എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തി.ഇന്നതെ മല്‍സരത്തില്‍ ഒരു പക്ഷേ വൂള്‍വ്സ് എല്ലാം മറന്നു ബസ് പര്‍ക്ക് ചെയ്താല്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.ഇന്നതെ മല്‍സരത്തില്‍ ലിവര്‍പൂളിലേക്ക് ആലിസന്‍ ബെക്കര്‍ പരിക്ക് ഭേദമായി തിരിച്ചെത്തും.നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആണ് ലിവര്‍പൂള്‍, ഇന്നതെ മല്‍സരത്തില്‍ സിറ്റിക്ക് അടി തെറ്റിയാല്‍, ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂളിന് ഇന്ന് വലിയ സാധ്യത ഉണ്ട്.അതിനാല്‍ വലിയ മാര്‍ജിനില്‍ ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് സ്ലോട്ടും പിള്ളേരും.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.