ലൂയി എന്‍റിക്വെക്ക് കീഴീല്‍ അഞ്ചാമത്തെ വിജയം നേടാന്‍ പിഎസ്ജി
2024-25 സീസണിലെ തോൽവിയില്ലാത്ത തുടക്കം നിലനിർത്താൻ ലക്ഷ്യമിട്ട് ലിഗ് 1 ലീഡർമാരായ പാരീസ് സെൻ്റ് ജെർമെയ്ൻ പാർക്ക് ഡെസ് പ്രിൻസസിൽ റെന്നസിനെ നേരിടാൻ ഒരുങ്ങുന്നു.ആതിഥേയർ അവരുടെ ആദ്യ അഞ്ച് ലീഗ് മത്സരങ്ങളിൽ നാലെണ്ണം ജയിക്കുകയും ഒരു സമനില നേടുകയും ചെയ്തു.എങ്കിലും ഇപ്പൊഴും അവര്‍ തന്നെ ആണ് ലീഗ് 1 ലെ ഒന്നാം സ്ഥാനക്കാര്‍.അതേസമയം സന്ദർശകർ അവരുടെ ആദ്യ മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി എട്ടാം സ്ഥാനത്താണ്.
കിലിയന്‍ എംബാപ്പെ പോയതിന് ശേഷം പിഎസ്ജി തങ്ങളുടെ ആദ്യത്തെ സീസണ്‍ തര കേടില്ലാതെ തുടങ്ങിയിരിക്കുകയാണ്.ഗൊണ്‍സലോ റാമോസിന് പരിക്ക് വന്നത് ഒരു തിരിച്ചടി ആയി എങ്കിലും ബ്രാഡ്ലി ബാർകോളയും ഔസ്മാൻ ഡെംബെലെയും പിഎസ്ജിയുടെ അറ്റാക്കിങ് ഡിപാര്‍ട്ട്മെന്‍റ് വൃത്തിയായി കൊണ്ട് പോകുന്നുണ്ട്.ഇത് കൂടാതെ ടീം എന്നതേക്കായിലും വളരെ മെച്ചപ്പെട്ട രീതിയില്‍ ആണ് കളിക്കുന്നത് എന്നും മാനേജര്‍ ലൂയി എന്‍റിക്വെ മാധ്യമങ്ങളോട് അവകാശപ്പെട്ടു.അദ്ദേഹത്തിന് മേല്‍ ആരാധകര്‍ക്കും മാനേജ്മെന്റിനും , താരങ്ങള്ക്കും വലിയ വിശ്വാസം ആണ് ഉള്ളത്.