ജര്‍മന്‍ ബുണ്ടസ്ലിഗ ; ബൊറൂസിയയും vs വിഎഫെല്‍ ബോച്ചും പോരാട്ടം ഇന്ന്
വെള്ളിയാഴ്ച സിഗ്നൽ ഇഡുന പാർക്കിൽ ഇന്ന് ബോറൂസിയ ഡോര്‍ട്ടുമുണ്ട് – വിഎഫെല്‍ ബോച്ചും പോരാട്ടം.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പ്പന്ത്രണ്ട് മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ സ്റ്റട്ട്ഗാര്‍ട്ടിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബോറൂസിയ പരാജയപ്പെട്ടിരുന്നു.അതിന്റെ ക്ഷീണത്തില്‍ ആണ് മഞ്ഞപ്പട.
നാല് മല്‍സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി ബോറൂസിയ നിലവില്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.നിലവില്‍ മാനേജര്‍ ആയ നൂരി ഷാഹിനു മേല്‍ ഇത് അല്പം സമ്മര്‍ദം നല്കുന്നുണ്ട്.ഇന്നതെ മല്‍സരത്തില്‍ ബോറൂസിയയുടെ എതിരാളി വിഎഫ്എല്‍ ബോച്ചും ആകപ്പാടെ ഒരു പോയിന്‍റ് മാത്രമേ നേടിയിട്ടുള്ളൂ.ദുര്‍ഭലര്‍ ആയ ടീമിനെ എങ്ങനെയും മറികടന്ന് എങ്ങനെ എങ്കിലും ഒരു വിജയം സ്വന്തമാക്കി തിരിച്ച് വിജയ വഴിയിലേക്ക് വരാന്‍ ആണ് ഡോര്‍ട്ടുമുണ്ട് ലക്ഷ്യം വെച്ചിരിക്കുന്നത്. പരിക്ക് മൂലം ജിയോവന്നി റെയ്നയും ഫെലിക്സ് എൻമെച്ചയും ഇന്ന് മഞ്ഞ ജേഴ്സിയില്‍ കളിയ്ക്കാന്‍ ഇറങ്ങില്ല.