” വിളിച്ചാല്‍ താന്‍ എന്തായാലും മാൻ യുണൈറ്റഡിലേക്ക് തിരിച്ചു വരും “
ഓൾഡ് ട്രാഫോർഡിലേക്ക് മാനേജരായി മടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടാൽ താന്‍ ഒരു വീണ്ടു വിചാരവും ഇല്ലാതെ അപ്പോള്‍ തന്നെ അങ്ങോട്ട് പോകും എന്ന് ഒലെ ഗുന്നാർ സോൾസ്‌ജെയർ പറഞ്ഞു.51 കാരനായ സോൾസ്‌ജെയർ, 2021 നവംബറിൽ യുണൈറ്റഡ് പുറത്താക്കിയതിനുശേഷം എവിടേയും എങ്ങോട്ടും പോയിട്ടില്ല.18 ല്‍ മോറീഞ്ഞോ പോയതിന് ശേഷം ആണ് ഒലെ യുണൈറ്റഡിലേക്ക് വന്നത്.
കൊവിഡ്-19 ബാധിച്ച 2020-21 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് യുണൈറ്റഡിനെ സോൾസ്‌ജെയർ നയിച്ചെങ്കിലും ട്രോഫികള്‍ നേടുന്നതില്‍ അദ്ദേഹം വന്‍ പരാജയം ആയിരുന്നു.അങ്ങനെ ഇരിക്കെ ലിവര്‍പൂളിനെതിരെ ഏറ്റുവാങ്ങിയ വന്‍ തോല്‍വി ആണ് അദ്ദേഹത്തിനെ പുറത്താക്കാന്‍ കാരണം ആയത്.എന്നിട്ട് വന്നവര്‍ ആണ് – റാൽഫ് റാംഗ്നിക്ക്, മൈക്കൽ കാരിക്ക്.ഒരു സ്ഥിര മാനേജര്‍ എന്ന രീതിയിലേക്ക് വന്ന ടെന്‍ ഹാഗിന് ആദ്യം ആരാധകരില്‍ നിന്നും മാനേജ്മെന്റില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു എങ്കിലും ഇപ്പോള്‍ ആ സമ്മര്‍ദം വളരെ കൂടുതല്‍ ആയിരിക്കുന്നു.ഇനി ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ പോലും മതി അദ്ദേഹത്തെ യുണൈറ്റഡ് പുറത്താക്കും.എന്നാല്‍ ഇനിയും യുണൈറ്റഡ് ഒലെക്ക് അവസരം നല്‍കിയേക്കും എന്ന് തോന്നുന്നില്ല.