മുന്‍ യുവന്‍റസ് വോയ്‌സിക് ഷ്‌സെസ്‌നി ഉടന്‍ ബാഴ്സയിലേക്ക് !!!!!!!
പരിക്കേറ്റ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗനു പകരം മറ്റൊരു കീപ്പറെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആണ് ബാഴ്സലോണ.കറ്റാലന്‍ ക്ലബ് വിളിച്ചാല്‍ താന്‍ റിട്ടയര്‍മെന്‍റ് മാറ്റി വെച്ച് പിച്ചിലേക്ക് മടങ്ങി എത്തും എന്ന് മുൻ യുവൻ്റസ് ഗോൾകീപ്പർ വോജിസെച്ച് ഷ്‌സെസ്‌നി പറഞ്ഞു.സീസണിൻ്റെ അവസാനം വരെ ഒരു ഹ്രസ്വകാല കരാറായിരിക്കും ബാഴ്സ നല്കാന്‍ പോകുന്നത്.
താരത്തിന്‍റെ ഏജന്‍റും ബാഴ്സലോണ കാമ്പും തമ്മില്‍ ഇപ്പോള്‍ ചര്‍ച്ചയില്‍ ആണ് എന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.ഞായറാഴ്ച വില്ലാറിയലിൽ നടന്ന മല്‍സരത്തില്‍ ടെർ സ്റ്റെഗൻ്റെ കാൽമുട്ടിൽ ടെൻഡോൺ പൊട്ടിയതിനെത്തുടർന്ന് സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടം ആയേക്കും.ബാക്കപ്പ് കീപ്പർ ഇനാക്കി പെനയാണ് ഇപ്പോള്‍ ആദ്യത്തെ ഓപ്ഷന്‍.വോജിസെച്ച് ഷ്‌സെസ്‌നി വന്നാല്‍ ഇരു കീപ്പര്‍മാരെയും വെച്ച് റൊട്ടേഷന്‍ ചെയ്യാന്‍ ആയിരിയ്ക്കും ഫ്ലിക്ക് തീരുമാനിക്കാന്‍ പോകുന്നത്.യൂറോപ്പിയന്‍ മല്‍സരങ്ങളില്‍ കളിച്ച് പരിചയം ഉള്ള ഷ്‌സെസ്‌നിയുടെ സാന്നിധ്യം ഫ്ലിക്കിന് ഏറെ സഹായകരം ആയേക്കും.