ടാക്കിള്‍ ക്രൂരം ; മെക്സിക്കന്‍ താരത്തിന് മൂന്നു മാസം വിലക്ക് !!!!!!
ഡോറാഡോസ് ഡി സിനലോവ ഡിഫൻഡർ ലൂയിസ് റൂയിസിനെ മെക്സിക്കോ ഫുട്ബോൾ ഫെഡറേഷൻ (എഫ്എംഎഫ്) മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.അറ്റ്ലാൻ്റെ താരം ക്രിസ്റ്റ്യൻ ബെർമുഡെസിനെതിരെ ഗുരുതരമായ ഫൌള്‍ ചെയ്തതിനാല്‍ ആണ് അദ്ദേഹത്തിന് ഈ നടപടി നേരിടേണ്ടി വന്നത്.സെപ്തംബർ 13-ന് ഇരു ടീമുകളും തമ്മിലുള്ള മെക്സിക്കൻ രണ്ടാം ഡിവിഷൻ മത്സരത്തിനിടെ ആണ് സംഭവം നടക്കുന്നത്.
(അറ്റ്ലാൻ്റെ കളിക്കാരൻ ക്രിസ്റ്റ്യൻ ബെർമുഡെസ്)
റൂയിസിൻ്റെ അക്രമാസക്തമായ ടാക്ലിങ്ങിനെത്തുടർന്ന് അറ്റ്ലാൻ്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് വലതു കാലിന് ഇരട്ട ഒടിവുണ്ടായി.ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ആണ് താരത്തിനു ithrayum കഠിനമായ ശിക്ഷ നല്കിയിരിക്കുന്നത്.37 കാരനായ ബെർമുഡെസ് തൻ്റെ ഒടിഞ്ഞ ഫൈബുലയും ടിബിയയും നന്നാക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി.താരം എപ്പോള്‍ മടങ്ങി എത്തും എന്നതിന് ഒരു ഉറപ്പും ഇല്ല.ലൂയിസ് റൂയിസിന് ഇനി 2025 ല്‍ മാത്രമേ ഫൂട്ബോള്‍ പിച്ചിലേക്ക് മടങ്ങി എത്താന്‍ കഴിയുകയുള്ളൂ.