ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം കാൺപൂരിൽ എത്തി
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാൺപൂർ എയർപോർട്ടിലെത്തി.
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ 280 റൺസിന് വിജയിച്ച ഇന്ത്യൻ ടീം രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള ആവേശത്തിലാണ് കളിക്കാർ എത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം ആണ് നടത്തിയത്. ബാറ്റിങ്ങിൽ അശ്വിൻ, ഗിൽ, പന്ത് എന്നിവർ സെഞ്ചുറി നേടിയപ്പോൾ ജഡേജയും മികച്ച പ്രകടനം നടത്തി. ബൗളിങ്ങിൽ അശ്വിൻ, ബുംറ, ജഡേജ എന്നിവർ തിളങ്ങി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച കാൺപൂരിലെ ഗ്രീൻ പാർക്കിൽ ആരംഭിക്കും.